Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ കൊവിഡിന്റെ രണ്ടാം തരംഗം, ഗൗരവത്തോടെ ജാഗ്രത തുടരേണ്ട അവസ്ഥയാണെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധി തുടരുകയാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. കേരളത്തില്‍ കൊവിഡിന്റെ രണ്ടാം തരംഗമാണ്. ഒരു ഘട്ടത്തില്‍ രോഗത്തെ വലിയ രീതിയില്‍ നിയന്ത്രിച്ചു. എന്നാല്‍ പിന്നീട് വ്യാപന തോത് ഉയര്‍ന്നെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

covid

ലോകരാജ്യങ്ങള്‍ കൊവിഡിനെ തുടര്‍ന്ന് വീണ്ടും ലോക്ക്ഡൗണിലേക്ക് പോകുകയാണ്. ആ സാഹചര്യം നമുക്ക് പാഠമകണമെന്നും വളരെ ഗൗരവത്തോടെ ജാഗ്രത തുടരേണ്ട അവസ്ഥയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. രോഗത്തെ നിസാരമായി കാണരുത്. കൊവിഡ് പ്രതിരോധത്തില്‍ ചില അനുസരണ കേടുകളുണ്ടായി. ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു അതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ രോഗമുക്തി നിരക്ക് കുറവാണെന്ന പ്രചാരണം ശരിയല്ലെന്നും മന്ത്രി അറിയിച്ചു. പരിശോധന നിരക്ക് കേരളത്തില്‍ കൂടി. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 656 പേരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ കേരളത്തെ അപേക്ഷിച്ച് മരണനിരക്ക് കൂടുതലാണ്. സംസ്ഥാനത്ത് മരിച്ചവരില്‍ 72 ശതമാനവും 60 വയസിന് മുകളിലുള്ളവരാണെന്നും ആരോഗ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+