കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ കൊവിഡിന്റെ രണ്ടാം തരംഗം, ഗൗരവത്തോടെ ജാഗ്രത തുടരേണ്ട അവസ്ഥയാണെന്ന് ആരോഗ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധി തുടരുകയാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. കേരളത്തില്‍ കൊവിഡിന്റെ രണ്ടാം തരംഗമാണ്. ഒരു ഘട്ടത്തില്‍ രോഗത്തെ വലിയ രീതിയില്‍ നിയന്ത്രിച്ചു. എന്നാല്‍ പിന്നീട് വ്യാപന തോത് ഉയര്‍ന്നെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

covid

ലോകരാജ്യങ്ങള്‍ കൊവിഡിനെ തുടര്‍ന്ന് വീണ്ടും ലോക്ക്ഡൗണിലേക്ക് പോകുകയാണ്. ആ സാഹചര്യം നമുക്ക് പാഠമകണമെന്നും വളരെ ഗൗരവത്തോടെ ജാഗ്രത തുടരേണ്ട അവസ്ഥയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. രോഗത്തെ നിസാരമായി കാണരുത്. കൊവിഡ് പ്രതിരോധത്തില്‍ ചില അനുസരണ കേടുകളുണ്ടായി. ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു അതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

'ഇവരുടെ ഭര്‍ത്താവ് എന്നെ വിളിച്ചിരുന്നു', ഭാഗ്യലക്ഷ്മിക്കെതിരെ വീഡിയോ, ശാന്തിവിള ദിനേശിനെതിരെ കേസ്‌'ഇവരുടെ ഭര്‍ത്താവ് എന്നെ വിളിച്ചിരുന്നു', ഭാഗ്യലക്ഷ്മിക്കെതിരെ വീഡിയോ, ശാന്തിവിള ദിനേശിനെതിരെ കേസ്‌

കേരളത്തില്‍ രോഗമുക്തി നിരക്ക് കുറവാണെന്ന പ്രചാരണം ശരിയല്ലെന്നും മന്ത്രി അറിയിച്ചു. പരിശോധന നിരക്ക് കേരളത്തില്‍ കൂടി. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 656 പേരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ കേരളത്തെ അപേക്ഷിച്ച് മരണനിരക്ക് കൂടുതലാണ്. സംസ്ഥാനത്ത് മരിച്ചവരില്‍ 72 ശതമാനവും 60 വയസിന് മുകളിലുള്ളവരാണെന്നും ആരോഗ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ചാല്‍ സര്‍ക്കാര്‍ നോക്കി നില്‍ക്കില്ല, പ്രതികരിച്ച് കെകെ ശൈലജസമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ചാല്‍ സര്‍ക്കാര്‍ നോക്കി നില്‍ക്കില്ല, പ്രതികരിച്ച് കെകെ ശൈലജ

 സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾ ഡിജിറ്റലാവുന്നു, 100 ദിവസത്തെ കർമ്മപരിപാടിയുടെ ഭാഗം സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾ ഡിജിറ്റലാവുന്നു, 100 ദിവസത്തെ കർമ്മപരിപാടിയുടെ ഭാഗം

കേരളത്തില്‍ 17 പ്രദേശങ്ങള്‍ കൂടി ഹോട്ട്‌സ്‌പേട്ടില്‍; 14 പ്രദേശങ്ങളെ ഒഴിവാക്കികേരളത്തില്‍ 17 പ്രദേശങ്ങള്‍ കൂടി ഹോട്ട്‌സ്‌പേട്ടില്‍; 14 പ്രദേശങ്ങളെ ഒഴിവാക്കി

English summary
Health Minister KK Shailaja says Covid is the second wave in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X