കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ് മരണനിരക്ക് കേരളത്തില്‍ 0.36 ശതമാനം, ലോകത്തില്‍ മികച്ചത്, അഭിനന്ദിച്ച് ആരോഗ്യ മന്ത്രി!!

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും ആശ്വാസമായി മരണനിരക്ക്. വെറും 0.36 ശതമാനമാണ് കോവിഡ് മരണനിരക്ക്. ആരോഗ്യ പ്രവര്‍ത്തകരെ ഇക്കാര്യത്തില്‍ അഭിനന്ദിക്കുന്നുവെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു. അതേസമയം തന്നെ ജനറങ്ങള്‍ പുറത്തിറങ്ങി രോഗം വരുത്തിവെച്ച് ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെ അക്ഷീണമായ പ്രവര്‍ത്തനം കാരണമാണ്, മരണനിരക്ക് കേരളത്തില്‍ കുറയ്ക്കാന്‍ സാധിച്ചത്. ഇത്രയും കേസുകള്‍ വന്നിട്ടും മരണനിരക്ക് കൂടിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

1

കേരളത്തില്‍ രോഗം കൂടുന്നത് ആശങ്ക തന്നെയാണ്. പക്ഷേ ഏറ്റവും വലിയ കാര്യം, മരണനിരക്ക് കുറയ്ക്കുക തന്നെയാണ്. അതിലൂടെ മാത്രമേ പരമാവധി ആളുകളെ രക്ഷിക്കാന്‍ സാധിക്കൂ. അതാണ് കേരളത്തിന്റെ ആരോഗ്യ മേഖല ലക്ഷ്യമിടുന്നത്. ഞങ്ങളുടെ മരണനിരക്ക് 0.4 ശതമാനത്തില്‍ താഴെയാണ് ഇപ്പോഴും. മരണനിരക്ക് ലോകത്തെ തന്നെ ഏറ്റവും കുറഞ്ഞതാണെന്നും ശൈലജ പറഞ്ഞു. കേരളത്തില്‍ ജനുവരി 30നാണ് ആദ്യ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തെ തന്നെ ആദ്യ കോവിഡ് കേസായിരുന്നു ഇത്. വുഹാനില്‍ നിന്ന് വന്ന യുവതിക്കായിരുന്നു കോവിഡ്. പിന്നീട് രണ്ട് പേര്‍ കൂടി എത്തി. ഇവരെല്ലാം ചികിത്സയിലൂടെ രോഗം ഭേദമാക്കുകയും ചെയ്തു.

മെയില്‍ കേരളം കോവിഡിനെ തോല്‍പ്പിച്ചതായി പറഞ്ഞിരുന്നു. എന്നാല്‍ അഞ്ച് മാസങ്ങള്‍ക്കുള്ളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതാണ് കണ്ടത്. മൊത്തം കേസുകള്‍ രണ്ടരലക്ഷം കടന്നു. ഇന്നലെ മാത്രം 9250 കേസുകളാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ കേരളത്തില്‍ കോവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പുണ്ടായിരുന്നു. ഓണത്തിന്റെ സമയത്ത് ജനങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പ് പാലിച്ചില്ലെന്നും, അതാണ് കോവിഡ് കേസുകളുടെ വര്‍ധനയ്ക്ക് കാരണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ സമരം നടത്തി. ഏതൊരു ആരോഗ്യ മേഖലയ്ക്കും താങ്ങാവുന്നതിന് പരിധിയുണ്ടെന്ന് ഇവര്‍ ഓര്‍ക്കണമെന്നും ശൈലജ പറഞ്ഞു.

Recommended Video

cmsvideo
setback for Russia over vaccine production in India | Oneindia Malayalam

ആരോഗ്യ വകുപ്പ് നല്ല രീതിയില്‍ തന്നെയാണ് കഴിഞ്ഞ പത്ത് മാസത്തോളമായി പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് രോഗികളുടെ വര്‍ധന ഞങ്ങളുടെ ആരോഗ്യ മേഖലയ്ക്ക് താങ്ങാവുന്നതിലും അപ്പുറം പോകില്ല. ജനങ്ങളോട് കൂട്ടം കൂടരുതെന്നും, മറ്റും പറയുന്നത് അതുകൊണ്ടാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. അതേസമയം ആരോഗ്യ വകുപ്പിന്റെ പകര്‍ച്ചവ്യാധി നിയന്ത്രണ വകുപ്പിന്റെ ചുമതലയുള്ള ഡോ. അമര്‍ ഫെറ്റിലും ജനങ്ങള്‍ ഉത്തരവാദിത്തം കാണിക്കണമെന്നാണ് പറയുന്നത്. പല രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെയാണ് സമരം നടത്തുന്നത്. പോലീസ് അടക്കമുള്ളവര്‍ ഇക്കാര്യം നിസ്സഹായരാണെന്നും അമര്‍ പറഞ്ഞു.

English summary
health minister kk shailaja says kerala covid mortality rate one of the best in the world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X