കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് കേസുകള്‍ ഉയരുന്നു, സംസ്ഥാനത്തിന് ഉടന്‍ 50 ലക്ഷം ഡോസ് വാക്‌സിനുകള്‍ വേണം; ആരോഗ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് അടിയന്തരമായി 50 ലക്ഷം ഡോസ് വാക്‌സിനുകള്‍ എത്തിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെകെ ശൈലജ. സംസ്ഥാനത്ത് ഇതുവരെ 60.84 ലക്ഷം വാക്‌സിനുകളാണ് ലഭിച്ചിരിക്കുന്നത്. 56.75 ലക്ഷം ഇതുവരെ വിതരണം ചെയ്‌തെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇനി 5,80,880 വാക്‌സിനുകളാണുള്ളത്. കേരളത്തില്‍ മാസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെങ്കില്‍ 50 ലക്ഷം ഡോസ് എത്തിക്കണമെന്നും ആരോഗ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

kerala

കേരളത്തിലും രാജ്യത്തെമ്പാടും കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായത്. കേരളത്തിലെ വര്‍ധനവിന്റെ കാര്യം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ടെസ്റ്റുകളുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിപ്പിച്ചിട്ടുണ്ട്. രോഗവ്യാപനം നിയന്ത്രിക്കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇനിയും കൂടുതല്‍ കൊവിഡ് വാക്‌സീന്‍ സംസ്ഥാനത്തിന് ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞപ്പോഴാണ് തൃശ്ശൂര്‍ പൂരത്തിന് അനുമതി നല്‍കിയത്. എങ്കിലും നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രം പ്രവേശനം നല്‍കിയാല്‍ മതിയെന്ന് പറഞ്ഞിട്ടുണ്ട്. പൂരം ഒഴിവാക്കാന്‍ ആകില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് നിലവില്‍ ഓക്‌സിജന്‍ വിതരണത്തില്‍ കുറവില്ല. എന്നിരുന്നാലും കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍ ക്ഷാമുണ്ടായേക്കാം. അതുകൊണ്ട് ഓക്‌സിജന്‍ ക്ഷാമത്തില്‍ കേരളത്തെ കൂടി പരിഗണിക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

കോവിഡ് മരണം വര്‍ധിക്കുന്നു, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംസ്‌ക്കാര ചടങ്ങുകളുടെ ചിത്രങ്ങള്‍

കേരളത്തില്‍ 0.4 ശതമാനമാണ് മരണനിരക്ക്. സംസ്ഥാനത്ത് മരണ നിരക്ക് ഉയര്‍ന്നിട്ടില്ല. മറ്റ് സംസ്ഥാനങ്ങളില്‍ സ്ഥിതി ഇതല്ലെന്നാണ് ഇന്നലെ നടന്ന യോഗത്തില്‍ വ്യക്തമായതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണം കടുപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 10,031 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് 1560, എറണാകുളം 1391, മലപ്പുറം 882, കോട്ടയം 780, തിരുവനന്തപുരം 750, ആലപ്പുഴ 745, തൃശൂര്‍ 737, കണ്ണൂര്‍ 673, കാസര്‍ഗോഡ് 643, പാലക്കാട് 514, കൊല്ലം 454, വയനാട് 348, ഇടുക്കി 293, പത്തനംതിട്ട 261 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നിൽ വ്യക്തിവൈരാഗ്യം: സംഘം ഉത്സവപ്പറമ്പിലെത്തിയത് അനന്തുവിനെ അന്വേഷിച്ചെന്ന്അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നിൽ വ്യക്തിവൈരാഗ്യം: സംഘം ഉത്സവപ്പറമ്പിലെത്തിയത് അനന്തുവിനെ അന്വേഷിച്ചെന്ന്

Recommended Video

cmsvideo
Kerala to do massive RTPCR tests | Oneindia Malayalam

ഒടുവില്‍ കിടിലം അക്കാര്യം തുറന്നുപറഞ്ഞു; മണിക്കുട്ടന് പേടിയാണ്, അവന് ഇവിടെ എങ്ങനെയെങ്കിലും നില്‍ക്കണംഒടുവില്‍ കിടിലം അക്കാര്യം തുറന്നുപറഞ്ഞു; മണിക്കുട്ടന് പേടിയാണ്, അവന് ഇവിടെ എങ്ങനെയെങ്കിലും നില്‍ക്കണം

അരുവിക്കരയില്‍ ശബരിനാഥ് വീഴും, കായംകുളത്തും അമ്പലപ്പുഴയിലും ടൈറ്റ്, ഉറപ്പിച്ച് സിപിഎംഅരുവിക്കരയില്‍ ശബരിനാഥ് വീഴും, കായംകുളത്തും അമ്പലപ്പുഴയിലും ടൈറ്റ്, ഉറപ്പിച്ച് സിപിഎം

സിംപിളായി ആത്മിക, ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

English summary
Health Minister KK Shailaja Says, state needs 50 million doses of vaccines soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X