കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ മൂന്നാംഘട്ടം കൂടുതൽ അപകടകരം,രണ്ടും കൽപ്പിച്ചുള്ള നീക്കം നടത്തില്ല; കാര്യങ്ങൾ കൈവിട്ടുപോകും

Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തില്‍ കൂടുതല്‍ അപകടകരമാകുമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെകെ ശൈലജ രംഗത്ത്. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണെങ്കില്‍ ഇപ്പോഴുള്ള ശ്രദ്ധ ചികിത്സയില്‍ നല്‍കാനാവില്ല. വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും മറ്റന്നാള്‍ മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രതീക്ഷിക്കേണ്ടെന്നും തിങ്കളാഴ്ച മുതല്‍ എല്ലാം തുറന്നിടില്ലെന്നും മന്ത്രി വ്യക്തമാക്കി.

kk shailaja

രണ്ടും കല്‍പ്പിച്ചുള്ള നീക്കം കേരളം നടത്തില്ല. നിലവില്‍ കേരളത്തിന് പുറത്തുള്ള ആവശ്യക്കാര്‍ മാത്രമാണ് മടങ്ങേണ്ടത്. ഇപ്പോള്‍ എല്ലാവരും കൂടെ വന്നാല്‍ അവര്‍ക്കും നമുക്കും ബുദ്ധിമുട്ടുണ്ടാകും. അര്‍ഹരായലര്‍ ഇനിയും നാട്ടിലെത്താനുണ്ട്. ഘട്ടം ഘട്ടമായി കൊണ്ടുവരും. ഇപ്പോഴത്തെ സാഹചര്യത്തില്‍ പൊതുഹഗതാഗതം വേണോ എന്നുള്ള കാര്യം നോക്കി തീരുമാനിക്കും. അന്തര്‍ സംസ്ഥാന ഗതാഗതം കേന്ദ്ര മാനദണ്ഡ പ്രകാരം മാത്രമേ മാത്രം അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വയനാട്ടില്‍ അതീവജാഗ്രത. നിലവില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി മാനന്തവാടിയും വെള്ളമുണ്ടയുമുള്‍പ്പെടെ രണ്ട് പഞ്ചായത്തുകളാണ് അടച്ചിട്ടിട്ടുള്ളത്. രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പഞ്ചായത്തുകള്‍ അടച്ചിടാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തെ തിരുനെല്ലി, എടവക പഞ്ചായത്തുകള്‍ നേരത്തെ തന്നെ അടച്ചിട്ടിരുന്നു. നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ പുറത്തുനിന്നുള്ളവര്‍ക്ക് മാനന്തവാടിയിലേക്ക് പ്രവേശനമുണ്ടാകില്ല. ഇത് സംബന്ധിച്ച് അധികൃതര്‍ കര്‍ശനനിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്.

Recommended Video

cmsvideo
Lockdown 4.0 : All you need to know about new measures | Oneindia Malayalam

വയനാട്ടില്‍ രോഗം സ്ഥിരീകരിച്ച പോലീസുകാര്‍ നിരവധി പേരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുള്ളത്. രോഗം സ്ഥിരീകരിച്ച രണ്ട് പോലീസുകാരില്‍ ഒരാള്‍ക്ക് 72 ഇടങ്ങളിലും രണ്ടാമത്തെ ആള്‍ക്ക് 52 ഇടങ്ങളിലുമാണ് സമ്പര്‍ക്കമുള്ളതെന്നാണ് ആരോഗ്യവകുപ്പ് നല്‍കിയ കണക്ക്. ഇവരുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരില്‍ ഭൂരിഭാഗവും പോലീസുകാരാണ്. ഡിവൈഎസ്പിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്റെ സമ്പര്‍ക്കപ്പട്ടിക ശനിയാഴ്ച ആരോഗ്യവരുപ്പ് പുറത്തിറക്കും.

English summary
Health Minister K K Shailaja says third stage of covid is to be more dangerous
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X