Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരോഗ്യമന്ത്രി കെകെ ശൈലജ വോഗ് ഇന്ത്യ ലീഡര്‍ ഓഫ് ദ ഇയര്‍, പ്രഖ്യാപിച്ചത് മലയാളത്തിന്റെ സ്വന്തം ദുല്‍ഖര്‍

വോഗ് ഇന്ത്യയുടെ വുമണ്‍ ഓഫ് ദി ഇയര്‍ ചടങ്ങിന്റെ അവതാരകനായി നടന്‍ ദുല്‍ഖര്‍ സല്‍മാനും. വോഗ് ലീഡര്‍ ഓഫ് ദ ഇയറായി സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രി കെകെ ശൈലജയെ തിരഞ്ഞെടുത്തതിന് രപിന്നാലെയാണ് ദുല്‍ഖറിന്റെ ഈ നേട്ടവും. ആരോഗ്യമന്ത്രി കെകെ ശൈലജ വിജയിയായ പ്രഖ്യാപനം നടത്തിയതും ദുല്‍ഖര്‍ സല്‍മാനായിരുന്നു. പ്രിയപ്പെട്ട ശൈലജ ടീച്ചര്‍ ഈ അവാര്‍ഡ് പ്രഖ്യാപിക്കുവാന്‍ പോലും ഞാന്‍ അര്‍ഹനല്ല. എങ്കിലും എല്ലാ ആദരവോടും കൂടി ഞാന്‍ അനൗണ്‍സ് ചെയ്യുകയാണ്' എന്ന് പറഞ്ഞാണ് ദുല്‍ഖര്‍ വിജയിയായി കെ കെ ശൈലജ ടീച്ചറിനെ പ്രഖ്യാപിച്ചത്.

Recommended Video

cmsvideo
    Health Minister KK Shailaja Vogue India Leader of the Year, announced by Actor Dulquer salmaan
    vogue

    അന്താരാഷ്ട്ര ഫാഷന്‍ മാഗസീനായ വോഗിന്റെ ഇന്ത്യ പതിപ്പിന്റെ കവര്‍ പേജില്‍ സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ ഇടംപിടിച്ചിരുന്നു. വുമണ്‍ ഓഫ് ദ ഇയര്‍ 2020 എന്ന അടിക്കുറിപ്പോടെയാണ് കവര്‍ ഫോട്ടോ നല്‍കിയിരുന്നത്. സംസ്ഥാനത്ത് കൊവിഡ് മഹാമാരിയെ നേരിടുന്നതിന് ആരോഗ്യമേഖലയുടെ മുന്നില്‍ നിന്ന് അതിജീവിച്ചതുമായി ബന്ധപ്പെട്ട അഭിമുഖവും മാഗസീനില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇത് ഭയപ്പെടാനുള്ള സമയം ഇല്ലെന്നും ഭയത്തേക്കാളധികം ഈ പ്രതിസന്ധിയില്‍ ഇടപെടുന്നത് ആവേശകരമായിരുന്നു എന്നും കെകെ ശൈലജ വോഗിനോട് പറഞ്ഞത്.

    സംസ്ഥാനത്ത് നിപ റിപ്പോര്‍ട്ട് ചെയ്ത സമയത്തുള്ള പ്രവര്‍ത്തനങ്ങളും അഭിമുഖത്തില്‍ വിശദീകരിച്ചിരുന്നു. കെകെ ശൈലജയുമായുള്ള വിശദമായ അഭിമുഖമാണ് വോഗ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ആരോഗ്യമന്ത്രിയുടെ ഈ നേട്ടത്തെ അഭിനന്ദിച്ച് അന്ന് നിരവധി പേരാണ് രംഗത്തെത്തിയത്. സിനിമ താരങ്ങളായ ഫഹദ് ഫാസില്‍, നസ്രിയ നസീം, റിമ കല്ലിങ്കല്‍ തുടങ്ങിയവര്‍ കെകെ ശൈലജയുടെ വോഗിന്റെ കവര്‍ പേജ് പങ്കുവച്ചിരുന്നു.

    അതേസമയം, ദുല്‍ഖറിനെ കൂടാതെ ബോളിവുഡ് നടി ഭൂമിക പഡ്‌നെക്കറും, തെന്നിന്ത്യന്‍ താരം സാമന്ത അക്‌നേനിയുമായിരുന്നു മറ്റ് അവതാരകര്‍. വോഗ് വാരിയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത് ഭൂമിക പെഡ്‌നേക്കര്‍ ആയിരുന്നു. നഴ്‌സ് രേഷ്മ മോഹന്‍ദാസ്, ഡോ കമല റാം മോഹന്‍, പൈലറ്റ് സ്വാതി റാവല്‍, കോവിഡ് കാലത്ത് ഫേസ് ഷീല്‍ഡും മാസ്‌കും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എത്തിച്ച റിച്ച ശ്രീവാസ്തവ ചബ്ര എന്നിവരാണ് വോഗ് വാരിയര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത്. സമാന്ത അക്‌നേനിയാണ് സ്‌പോര്‍ട്‌സ് വിമന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇന്ത്യ വിമന്‍സ് നാഷണല്‍ ഫീല്‍ഡ് ഹോക്ക് ടീമിനാണ് സ്‌പോര്‍ട്‌സ് വിമന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ലഭിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+