കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനിച്ച് വീഴുന്ന കുഞ്ഞിന് മുലപ്പാല്‍ നല്‍കരുതെന്ന് ഏത് ദൈവമാണ് പറഞ്ഞത്; നടപടിയെടുക്കുമെന്ന് കെകെ ഷൈലജ

വജാത ശിശുവിന്റെ ജന്മാവകാശമാണ് മുലപ്പാല്‍. മതത്തെയും ദൈവത്തെയും ചിലര്‍ക്ക് തോന്നുന്ന രീതിയില്‍ വ്യാഖ്യാനിക്കുകാണ്. ആരോഗ്യ രംഗത്ത് അശാസ്ത്രീയത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ജനിച്ചു വീഴുന്ന കുഞ്ഞിന് മുലപ്പാല്‍ നല്‍കരുതെന്ന് ഏതെങ്കിലും ദൈവം പറഞ്ഞോ എന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. നവജാത ശിശുവിന്റെ ജന്മാവകാശമാണ് മുലപ്പാല്‍. മതത്തെയും ദൈവത്തെയും ചിലര്‍ക്ക് തോന്നുന്ന രീതിയില്‍ വ്യാഖ്യാനിക്കുകാണ്.

ഇത് അനുവദിക്കാനാവില്ല. ആരോഗ്യ രംഗത്ത് അശാസ്ത്രീയത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കെകെ ഷൈലജ പറഞ്ഞു. കോഴിക്കോട് മുക്കത്തെ സംഭവം ഒരു പാഠമാണ്. ദൈവത്തിന്റെ പേരില്‍ അന്ധവിശ്വാസം വളര്‍ത്താന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും.

kk-shylaja

അറസ്റ്റും നടപടിയും കൊണ്ട് മാത്രം ഒരാളുടെ മനസിലെ വിശ്വാസം ഇല്ലാതാക്കാന്‍ കഴിയില്ല. അന്ധവിശ്വാസം ഇല്ലാതാക്കുന്ന പ്രചരണം വേണ്ടി വരും. നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവം കേരളത്തിനാകെ നാണക്കേടാണെന്നും മന്തി പറഞ്ഞു. മുലപ്പാല്‍ നിഷേധിച്ച പിതാവിനു അതിന് പ്രേരിപ്പിച്ച തങ്ങളെയും അറസ്റ്റ് ചെയ്ത നടപടി എല്ലാവര്‍ക്കും ഒരു പാഠമാണെന്നും മന്ത്രി വ്യക്തമാക്കി.

നവജാത ശിശുവിന് മുലപ്പാല്‍ വൈകിപ്പിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെയുള്ള നിയമനടപടികളുടെ ഭാഗമായി കുഞ്ഞിന്റെ പിതാവായ ഓമശ്ശേരി ചക്കാനക്കണ്ടി അബൂബക്കറെയും അവരെ ഇതിന് പ്രേരിപ്പിച്ച സിദ്ധനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്യുകയും ചെയ്തു. സംഭഴത്തില്‍ കുട്ടിയുടെ മാതാവിനെതിരെയും കേസെടുത്തിട്ടുണ്ട്.

English summary
Health minister KK Shylaja comment on denied breast milk for new born.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X