കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാലിന് ശൈലജ ടീച്ചറുടെ ആശംസകള്‍; അവയവ ദാന സമ്മത പത്രം നല്‍കി ആരാധകര്‍

  • By News Desk
Google Oneindia Malayalam News

തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിന്റെ 60 ാം പിറന്നാള്‍ ദിനത്തില്‍ വേറിട്ടൊരു മാര്‍ഗം സ്വീകരിച്ചിരിക്കുകയാണ് ആള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്റ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍. അവയവദാനവുമായി ബന്ധപ്പെട്ട് മജതസജ്ഞീവനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കുന്നയാളാണ് മോഹന്‍ലാല്‍. ഈ ദിനത്തില്‍ അവയവ ദാന സമ്മത പത്രം നല്‍കിയിരിക്കുകയാണ് സംഘടന.ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചര്‍ക്ക് ഫാന്‍സുകാര്‍ സന്നദ്ധത അവയവ ദാന സമ്മത പത്രം നല്‍കിയത്.

നടന്‍ മോഹന്‍ലാല്‍ പൂര്‍ണമായ ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെയെന്ന് കെകെ ശൈലജ ടീച്ചര്‍ ആശംസിച്ചു.

mohanlal

പിറന്നാള്‍ ആഘോഷിക്കുന്ന മോഹന്‍ലാലിന് ശരീരത്തിന്റേയും മനസിന്റേയും പൂര്‍ണ്ണമായ ആരോഗ്യമാണ് എനിക്ക് ആശംസിക്കാനുള്ളത്. അത് ഉണ്ടാകുന്ന മനുഷ്യന് തന്റെ കര്‍മ രംഗത്ത് ഒട്ടേറെ കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. മലയാളത്തിന്റെ അഭിമാനമായി ലോകം അറിയപ്പെടുന്ന കലാകാരനാണ് അദ്ദേഹം. സാമൂഹിക പ്രവര്‍ത്തകനാണ് അദ്ദേഹത്തിന് എല്ലാ തരത്തിലുള്ള ആരോഗ്യവും സന്തോഷവും ആശംസിക്കുകയാണ്. ആരോഗ്യമന്ത്രി പറഞ്ഞു.

പൊതുജനാരോഗ്യത്തിന് വേണ്ടി അദ്ദേഹം നല്‍കിയ അവബോധ പ്രവര്‍ത്തനങ്ങള്‍ നന്ദിയോടെ ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുകയാണ്. ആരോഗ്യ വകുപ്പിന്റെ പല അവബോധ പ്രവര്‍ത്തനങ്ങളിലും മോഹന്‍ലാല്‍ ഭാഗമാകാറുണ്ട്. ഈ കൊറോണ കാലത്തു കൂടി അവബോധവുമായി ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം ഒത്തുകൂടി. അവയവദാന രംഗത്തെ വലിയ ശക്തിയായി മൃതസഞ്ജീവനി വളര്‍ന്നിട്ടുണ്ട്. മൃതസഞ്ജീവിനിയുടെ ഗുഡ് വില്‍ അംബാസഡര്‍ കൂടിയാണ് മോഹന്‍ലാല്‍.

അവയവദാനത്തിലൂടെ ഒരുപാട് പേര്‍ക്കാണ് ജീവന്‍ രക്ഷിക്കാനായത്. ഒരാള്‍ മരണമടയുന്നത് ഏറെ സങ്കടകരമായ കാര്യമാണ്. എന്നാല്‍ നാളെ ഇല്ലാതായി പോകുന്ന അവയവങ്ങള്‍ മറ്റൊരാള്‍ക്ക് ദാനം നല്‍കിയാല്‍ അതില്‍ പരം നന്മ മറ്റൊന്നില്ല. ഈ പിറന്നാള്‍ ദിനത്തില്‍ ഫാന്‍സുകാര്‍ ഇങ്ങനെയൊരു രീതി തെരഞ്ഞെടുത്തത് അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.

ലോക്ക്ഡൗണ്‍ ആയതിനാല്‍ വീട്ടില്‍ ഭാര്യ സുചിത്രക്കും മകന്‍ പ്രണവിനും സുഹൃത്തുക്കള്‍ക്കുമൊപ്പം മോഹന്‍ലാല്‍ പിറന്നാളാഘോഷിക്കുന്നതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. അറുപതാം ജന്മദിനത്തിനോടൊപ്പം അഭിനയത്തിന്റെ നാല്‍പത് വര്‍ഷവും 2020 ല്‍ മോഹന്‍ലാല്‍ പൂര്‍ത്തിയാക്കുകയാണ്. 1980 ല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെയാണ് നടന്‍ അഭിനയ രംഗത്തേത്തക്ക് എത്തുന്നത്.

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കോവിഡ്! ചികിത്സയിൽ 177 പേർ, ഇന്ന് രോഗമുക്തി 8 പേർക്ക്സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കോവിഡ്! ചികിത്സയിൽ 177 പേർ, ഇന്ന് രോഗമുക്തി 8 പേർക്ക്

ഇടവും വലവും വെട്ടി പ്രിയങ്ക... ആ ഗെയിമില്‍ വീണത് ബിജെപി, പക്ഷേ, വില്ലന്‍മാര്‍ ബാക്കി, ഇനിയുള്ളത്!!ഇടവും വലവും വെട്ടി പ്രിയങ്ക... ആ ഗെയിമില്‍ വീണത് ബിജെപി, പക്ഷേ, വില്ലന്‍മാര്‍ ബാക്കി, ഇനിയുള്ളത്!!

English summary
Health Minister KK Shylaja's Birthday Wishes to Mohanlal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X