കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതിനെക്കുറിച്ചൊന്നും ധാരണ ഇല്ലാത്തത് കൊണ്ടാണ് ആ ചോദ്യങ്ങൾ, സുരേന്ദ്രനെ നൈസായി കൊട്ടി ആരോഗ്യമന്ത്രി!

Google Oneindia Malayalam News

ദില്ലി: കേരളം നിപ്പാ വൈറസ് ഭീതിയില്‍ മുങ്ങി നില്‍ക്കുമ്പോള്‍ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ മാത്രമായി ഫേസ്ബുക്ക് പോസ്റ്റിട്ട ബിജെപി നേതാവ് കെ സുരേന്ദ്രന് എതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കിയിട്ടും കോഴിക്കോട് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചില്ല എന്നതായിരുന്നു കുറ്റപ്പെടുത്തല്‍. കെ സുരേന്ദ്രന്റെ പേരെടുത്ത് പറയാതെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് മന്ത്രി കെകെ ശൈലജ.

''ചികിത്സാ സഹായത്തിനുളള കടലാസ് രാഹുൽ ഗാന്ധി കൺമുന്നിൽ വലിച്ച് കീറി''! കലി തീരാതെ അമേഠിയിലെ ജനം''ചികിത്സാ സഹായത്തിനുളള കടലാസ് രാഹുൽ ഗാന്ധി കൺമുന്നിൽ വലിച്ച് കീറി''! കലി തീരാതെ അമേഠിയിലെ ജനം

അത്തരം വിമര്‍ശനങ്ങള്‍ ഉയരുന്നത് അതേക്കുറിച്ച് ധാരണ ഇല്ലാത്തത് കൊണ്ടാണ് എന്ന് ആരോഗ്യമന്ത്രി പറഞ്ഞു. നിപ്പ വന്നിട്ട് ഒരു കൊല്ലമായില്ലേ കോഴിക്കോട് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെ എന്നൊക്കെ ചിലര്‍ ചോദിക്കുന്നു. കേരളത്തിന്റെ അപേക്ഷ കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ ഈ മെയ് 27ന് വൈറോളജി ലാബിന് അനുമതി നല്‍കിയിട്ടുണ്ട്.

bjp

കേന്ദ്ര സര്‍ക്കാര്‍ അതിന് അനുവദിച്ചിരിക്കുന്നത് മൂന്ന് കോടി രൂപ മാത്രമാണെന്ന് ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. നിര്‍മ്മാണത്തിന് കേരള സര്‍ക്കാരും അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ആ പണം മതിയാകില്ല വൈറോളജി ലാബ് സ്ഥാപിക്കാനെന്നും മന്ത്രി പറഞ്ഞു.

മഹാരാഷ്ട്രയിൽ കോൺഗ്രസിന് വൻ തകർച്ച കൺമുന്നിൽ, കാരണം രാഹുൽ ഗാന്ധിയുടെ ആ വാക്ക്!മഹാരാഷ്ട്രയിൽ കോൺഗ്രസിന് വൻ തകർച്ച കൺമുന്നിൽ, കാരണം രാഹുൽ ഗാന്ധിയുടെ ആ വാക്ക്!

വൈറോളജി ലാബ് എന്ന ആവശ്യം വീണ്ടും ഉയര്‍ത്തി കേരളം കേന്ദ്രത്തിനെ വീണ്ടും സമീപിക്കുകയാണ്. പണം മൂന്ന് കോടിയില്‍ നിന്ന് ഉയര്‍ത്തി തരാനും ആവശ്യപ്പെടുമെന്നും കെകെ ശൈലജ വ്യക്തമാക്കി. ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധനുമായി കൂടിക്കാഴ്ച നടത്തുന്നതിന് വേണ്ടി കെകെ ശൈലജ ഇന്ന് ദില്ലിയിലെത്തുന്നുണ്ട്. കേരളത്തിന്റെ ആവശ്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ഉന്നയിക്കും.

English summary
Health Minister KK Shylaja's reply to BJP leader K surendran's criticism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X