എച്ച്3എൻ2 വൈറസ് കേരളത്തിൽ കുറവെന്ന് ആരോഗ്യമന്ത്രി; പനി കേസിൽ സ്രവ പരിശോധന നടത്തണം

തിരുവനന്തപുരം: എച്ച് 3 എൻ 2 കേസുകൾ കേരളത്തിൽ കുറവെന്ന്
ആരോഗ്യ മന്ത്രി വീണ ജോർജ്. നി ബാധിതര്‍ ആശുപത്രിയില്‍ എത്തുമ്പോള്‍ കോവിഡിനും എലിപ്പനിയ്ക്കും പുറമെ ഇന്‍ഫ്‌ളുവന്‍സയുണ്ടോ എന്ന് പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്‍ഫ്‌ളുവന്‍സ ഒക്ടോബറില്‍ തന്നെ കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 'ഇന്‍ഫ്‌ളുവന്‍സയ്ക്ക് പല തരത്തിലുള്ള വകഭേദങ്ങളുണ്ട്. സാഹചര്യം സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. സംസ്ഥാനത്ത് H3N2 വകഭേദം കൂടുന്നതായൊരു കണക്ക് നിലവില്ല. പനി വരുമ്പോൾ ഇൻഫ്ലുവൻസ കൂടി പരിശോധിക്കണം.
സംസ്ഥാനത്ത് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ കൂടുന്ന സാഹചര്യമുണ്ട്. ഇതു സംബന്ധി
ച്ച് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
ഏതെങ്കിലും തരത്തിലുള്ള പുതിയ വൈറസുകളുണ്ടോയെന്ന് സാമ്പിളുകൾ കൃത്യമായി പരിശോധിക്കുന്നുണ്ട്. എന്നാല്‍ അത്തരത്തില്‍ നിലവില്‍ കണ്ടെത്തലുകളൊന്നും ഉണ്ടായിട്ടില്ലെന്നും വീണാ ജോര്‍ജ് പറഞ്ഞു.
രാജ്യത്ത് ഇൻഫ്ലുവൻസ ഇന്‍ഫ്‌ളുവന്‍സ വൈറസ് ബാധിച്ച് രണ്ട് മരണങ്ങൾ ഇന്ന് സ്ഥിരീകരിച്ചിരുന്നു. ഹരിയാന, കർണാടക സംസ്ഥാനങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ ഇതുവരെ 90 പേർക്കാണ് എച്ച്3എൻ2 വൈറസ് ബാധയുണ്ടായത്. എച്ച്1എൻ1 വൈറസ് ബാധയുടെ 8 കേസുകളും റിപ്പോർട്ട് ചെയ്തിരുന്നു.












Click it and Unblock the Notifications