കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രോഗികളുടെ എണ്ണം നോക്കി ലോക്ക്ഡൗണ്‍, കടകള്‍ രാത്രി 9 മണി വരെ തുറക്കാം, പുതിയ ഇളവുകൾ ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഇളവുകള്‍ നിയമസഭയില്‍ പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് . ടിപിആര്‍ മാനദണ്ഡത്തില്‍ മാറ്റം വരുത്താന്‍ തീരുമാനം. രോഗികളുടെ എണ്ണം നോക്കിയാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തീരുമാനിക്കുക. ആയിരം പേരില്‍ എത്ര പേര്‍ക്ക് രോഗം എന്നത് പരിഗണിച്ച് നിയന്ത്രണം നടപ്പില്‍ വരുത്തും. ആയിരത്തില്‍ പത്തില്‍ അധികം പേര്‍ക്ക് ഒരാഴ്ചയില്‍ കൂടുതല്‍ രോഗം സ്ഥിരീകരിച്ചാല്‍ ആ പ്രദേശത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കും. ഓരോ ആഴ്ചയിലേയും കണക്ക് അടിസ്ഥാനമാക്കിയാണ് നിയന്ത്രണം.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഇല്ലാത്ത ഇടങ്ങളില്‍ കടകള്‍ ആഴ്ചയില്‍ 6 ദിവസം പ്രവര്‍ത്തിക്കാം. കടകള്‍ രാത്രി 9 മണി വരെ തുറക്കാവുന്നതാണ്. കടകളില്‍ സാമൂഹിക അകലം പാലിക്കണം. കടകളില്‍ എത്തുന്നവര്‍ ഒരു ഡോസ് വാക്‌സിന്‍ എങ്കിലും എടുത്തവര്‍ ആകുന്നത് അഭികാമ്യമായിരിക്കും. കല്യാണത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം. വലിയ ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് പ്രവേശനം അനുവദിക്കും. സ്വാതന്ത്ര്യ ദിനത്തിലും മൂന്നാം ഓണത്തിനും ലോക്ക്ഡൗണ്‍ ഇളവ് അനുവദിക്കും.

മണിയന്‍പിള്ള രാജുവിന് ഓണക്കിറ്റ് വീട്ടിലെത്തിച്ച് നല്‍കി മന്ത്രി; മുന്‍ഗണന തെറ്റിച്ചു, അനീതിയെന്ന്മണിയന്‍പിള്ള രാജുവിന് ഓണക്കിറ്റ് വീട്ടിലെത്തിച്ച് നല്‍കി മന്ത്രി; മുന്‍ഗണന തെറ്റിച്ചു, അനീതിയെന്ന്

11

Recommended Video

cmsvideo
Karnataka and Tamilnadu restricts people from Kerala

അങ്കമാലി ഡയറീസിലെ പെപ്പേ വിവാഹിതനാകുന്നു; നടന്‍ ആന്റണി വര്‍ഗീസിന്റെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ കാണാം

ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന് ഹോം ഡെലിവറി സംവിധാനം വ്യാപാര സ്ഥാപനങ്ങള്‍ കഴിയുന്നത്ര ഇടങ്ങളില്‍ വിപുലീകരിക്കണം. പോലീസും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ മേല്‍നോട്ടം വഹിക്കും. വാക്‌സിന്‍ ലഭ്യത അനുസരിച്ച് ഒരു നിശ്ചിത തിയ്യതിക്കുള്ളില്‍ സംസ്ഥാനത്തെ 60 വയസ്സിന് മുകളില്‍ പ്രായമുളള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വ്യക്തമാക്കി. കിടപ്പ് രോഗികള്‍ക്ക് വീടുകളില്‍ ചെന്ന് വാക്‌സിനേഷന്‍ നല്‍കും. ഒരു മാസം സംസ്ഥാനത്ത് ഒരു കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

English summary
Health Minister Veena George announced lockdown relaxation in Kerala in Assembly, Know what are they
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X