'ഡെങ്കി, എലിപ്പനി, ഇന്‍ഫ്ളുവെന്‍സയെ പ്രതിരോധിക്കണം'; തൃശൂരില്‍ പനി ബാധിച്ച് 2 സ്ത്രീകള്‍ മരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിരോധിക്കേണ്ടത് മൂന്ന് തരത്തിലുള്ള രോഗങ്ങളെ എന്ന് ആരോഗ്യ മന്ത്രി. ഡെങ്കി, എലിപ്പനി, ഇന്‍ഫ്‌ളുവെന്‍സ എന്നിവയാണ് പ്രധാനമായും പടരുന്നതെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ഡെങ്കിപ്പനി നാല് തരത്തിലാണ് ഉള്ളത്. ഈ നാലും നേരത്തെ കേരളത്തിലുള്ളത്. ഓരോ വൈറസും ഏത് വകഭേദത്തിലുള്ളതാണെന്ന് പരിശോധിച്ച് വരികയാണ്.
പുതിയ വകഭേദം എന്നുള്ളത് ശരിയല്ല. 2011ലും 2017ലും നേരത്തെ ഡെങ്കിപ്പനി പടര്‍ന്നിരുന്നു. 2017ല്‍ ഡെങ്കിപ്പനി പടര്‍ന്ന രാജ്യമായ ശ്രീലങ്കയില്‍ ഇപ്പോള്‍ ഡെങ്കിപ്പനിയുണ്ട്. വേണ്ട വിധത്തിലുള്ള മുന്നൊരുക്കങ്ങള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടക്കം നടന്നിരുന്നു. മെയ് മാസം തന്നെ മാധ്യമപ്രവര്‍ത്തകരെ ഇത്തരം രോഗങ്ങള്‍ പടരാനുള്ള സാധ്യതയുണ്ടെന്നും അറിയിച്ചിരുന്നുവെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

ഡെങ്കി എലിപ്പനി, ഇന്‍ഫ്‌ളുവന്‍സ, എന്നിവയെ പ്രതിരോധിക്കേണ്ടതിന്റെ ഭാഗമായി വളരെ ശക്തമായ നടപടികളാണ് എടുത്തത്. കുട്ടികളില്‍ അടക്കം ഇത് പടരുന്നുണ്ട്. മുന്‍ വര്‍ഷങ്ങളിലുണ്ടായ കേസ് പോലെ ഇപ്പോള്‍ ഡെങ്കിപ്പനി ഉണ്ടായിട്ടില്ല. അത് മുന്‍കരുതല്‍ കൊണ്ടാണ് സംഭവിച്ചത്. പത്തനംതിട്ട ജില്ലയില്‍ അടക്കം ജനകീയ ക്യാമ്പയിന് തുടക്കമിടാന്‍ തീരുമാനിച്ചിട്ടുണ്ട്.
തുടര്‍ നടപടികള്‍ പിന്നാലെയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു. അതേസമയം സംസ്ഥാനത്ത് ഇന്ന് മൂന്ന് പനി മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് ഒരാളും തൃശൂരില്‍ രണ്ടുപേരുമാണ് മരിച്ചത്. രണ്ട് സ്ത്രീകളാണ് തൃശൂരില്‍ പനി ബാധിച്ച് മരിച്ചത്. ഇരുവര്‍ക്കും എലിപനിയാണെന്ന് പ്രാഥമിക നിഗമനമുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു മരണം.
അതേസമയം തിരുവനന്തപുരത്തും ഒരാള്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. കിരണ്‍ ബാബുവാണ് മരിച്ചത്. പനിയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കവേയാണ് മരണം സംഭവിച്ചത്. സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. 12965 പാണ് ഇന്നലെ പനി ബാധിച്ച് ചികിത്സ തേടിയത്. ഇതില്‍ 96 പേര്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പനി ബാധിതരുള്ളത്.
കഴിഞ്ഞ ദിവസം അച്ഛനും മകനും, മലപ്പുറത്ത് മരിച്ചിരുന്നു. ഇത് എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. പൊന്നാനി സ്വദേശികളാണ് ഇരുവരും. പത്തനംതിട്ടയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതിയും മരിച്ചു. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളോടെയാണ് ഇവര്‍ ചികിത്സ തേടിയത്. വയനാട്ടിലും ഇന്നലെ പനി മരണം റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് വയസ്സുകാരനാണ് മരിച്ചത്.












Click it and Unblock the Notifications