കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അവതരിപ്പിച്ച ബില്ല് ഭരണഘടനാ വിരുദ്ധം: മാത്യൂ കുഴല്‍നാടന്‍

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അവതരിപ്പിച്ച 2021ലെ കേരള സാംക്രമിക രോഗങ്ങൾ ബില്ല് ഭരണഘടനാ വിരുദ്ധമെന്ന ആരോപണവുമായി കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍. 2020-ൽ കേന്ദ്ര സർക്കാർ "The Epidemic Disease Act 1897" എന്ന നിയമം 22-04-2020 മുതൽ കേരളം അടക്കമുള്ള ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങൾക്കും ബാധകമാക്കിയ സാഹചര്യത്തിൽ മേൽ കാര്യം ശ്രദ്ധിക്കാതെയോ, നിയമത്തിൽ ഉക്കൊള്ളിക്കാതെയോ ആണ് ഇപ്പോളത്തെ ബില്ല് കൊണ്ടുവന്നിട്ടുള്ളതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറയുന്നു. അദ്ദേഹത്തിന്‍റെ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

കോണ്‍ഗ്രസ് വിട്ട് എങ്ങോട്ടുമില്ല: എന്‍സിപിയിലേക്കെന്ന വാര്‍ത്ത നിഷേധിച്ച് മഹിള കോണ്‍ഗ്രസ് നേതാവ്കോണ്‍ഗ്രസ് വിട്ട് എങ്ങോട്ടുമില്ല: എന്‍സിപിയിലേക്കെന്ന വാര്‍ത്ത നിഷേധിച്ച് മഹിള കോണ്‍ഗ്രസ് നേതാവ്

നിയമസഭയിലെ എന്റെ ആദ്യ ശബ്ദം ഇന്ത്യയുടെ ഭരണഘടനയുടെ അന്തസത്ത ഉയർത്തി പിടിക്കുന്നതിനു വേണ്ടി ആയതിൽ അതിയായ സന്തോഷമുണ്ട്. പതിനഞ്ചാം നിയമസഭയിലെ ആദ്യ ബില്ലായി ബഹുമാന്യയായ ആരോഗ്യ മന്ത്രി അവതരിപ്പിച്ച 2021 ലെ കേരള സാംക്രമിക രോഗങ്ങൾ ബില്ല് യഥാർത്ഥത്തിൽ ഭരണഘടനാ വിരുദ്ധമാണ്. കാരണം 2020-ൽ കേന്ദ്ര സർക്കാർ "The Epidemic Disease Act 1897" എന്ന നിയമം 22-04-2020 മുതൽ കേരളം അടക്കമുള്ള ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങൾക്കും ബാധകമാക്കിയ സാഹചര്യത്തിൽ മേൽ കാര്യം ശ്രദ്ധിക്കാതെയോ, നിയമത്തിൽ ഉക്കൊള്ളിക്കാതെയോ ആണ് ഇപ്പോളത്തെ ബില്ല് കൊണ്ടുവന്നിട്ടുള്ളത്. കേന്ദ്ര സർക്കാർ നിയമം നിലനിൽക്കെ അതേ വിഷയത്തിൽ വ്യത്യസ്തമായ രീതിയിൽ സംസ്ഥാനം മറ്റൊരു നിയമം ഉണ്ടാക്കിയാൽ അത് നിലനിൽക്കില്ല എന്ന് ഭരണഘടനയുടെ 254 -ആം അനുച്ഛേദത്തിൽ അനുശാസിക്കു ന്നതാണ്.

കശ്മീരില്‍ കൊല്ലപ്പെട്ട ബിജെപി കൗണ്‍സിലര്‍ രാകേഷ് പാണ്ഡ്യയുടെ ബന്ധുക്കളുടെ വിലാപം: ചിത്രങ്ങള്‍ കാണാം

 kuzhalnadan

Recommended Video

cmsvideo
കൈവെച്ചതെല്ലാം പൊന്നാക്കിയ വീണ ജോര്‍ജ്ജ് | Oneindia Malayalam

254-ാം അനുച്ഛേദപ്രകാരം നിയമ വിരുദ്ധമാണെന്നിരിക്കെ രണ്ടാം പിണറായി സർക്കാർ കൊണ്ടുവന്ന ആദ്യ ബില്ല് തന്നെ ഭരണഘടനാ വിരുദ്ധ മാണെന്ന് ഇന്ന് നിയമസഭയിൽ ചൂണ്ടിക്കാട്ടി. ഒരേ വിഷയത്തിൽ രണ്ട് നിയമവും രണ്ട് ശിക്ഷയും നിർദ്ദേശിക്കപ്പെട്ടാൽ ഏത് നിയമപ്രകാരം കേസ് എടുക്കും? ഏത് നിയമത്തിലെ ശിക്ഷ വിധിക്കും? ഇതാണ് പ്രായോഗികമായി ഉണ്ടാകുന്ന പ്രശ്നം എന്നതും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ വൈരുദ്ധ്യം ഉണ്ടെങ്കിലും നിയമം കൊണ്ടുവരാം എന്ന് പറഞ്ഞുകൊണ്ട് സ്പീക്കർ ബില്ലിന് അനുമതി നൽകുകയാണ് ഉണ്ടായത്.
ആദ്യ ഇടപെടൽ നല്ല ഒരനുഭവമായിരുന്നു..

നിയമസഭ മോദി വിരുദ്ധ രാഷ്ട്രീയ പ്രചാരണ വേദിയാക്കുന്നു; ജനാധിപത്യത്തോടുള്ള വഞ്ചനയാണെന്ന് വി മുരളീധരന്‍നിയമസഭ മോദി വിരുദ്ധ രാഷ്ട്രീയ പ്രചാരണ വേദിയാക്കുന്നു; ജനാധിപത്യത്തോടുള്ള വഞ്ചനയാണെന്ന് വി മുരളീധരന്‍

മാലഖയെ പോലെ തിളങ്ങി ഷെഫാലി ജരിവാലയുടെ ഫോട്ടോഷൂട്ട്, എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍

English summary
Health Minister Veena George's Bill Unconstitutional: Mathew Kuzhalnadan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X