കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് വാക്സിനേഷൻ ലക്ഷ്യത്തോടടുക്കുന്നു; 90 ശതമാനം കടന്നതായി ആരോഗ്യവകുപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു കോടിയിലധികം പേര്‍ കൊവിഡ് വാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ച് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആദ്യ ഡോസ് വാക്‌സിനേഷന്‍ 90 ശതമാനവും (90.31) കഴിഞ്ഞ് ലക്ഷ്യത്തോടടുക്കുകയാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം, 2,41,20,256 പേര്‍ ആദ്യ ഡോസ് വാക്‌സിനും 1,00,90,634 പേര്‍ രണ്ടാം ഡോസ് വാക്‌സിനും (37.78 ശതമാനം) എടുത്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വാക്സിനേഷൻ ലക്ഷ്യത്തോടടുക്കുകയാണ്. ആരും വാക്സിനെടുക്കുന്നതിൽ വിമുഖത കാട്ടരുതെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

തിന്മകൾക്ക് മതത്തിൻ്റെ നിറം നൽകരുത്; വിവാദ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രിതിന്മകൾക്ക് മതത്തിൻ്റെ നിറം നൽകരുത്; വിവാദ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രി

1

ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 3,42,10,890 ഡോസ് വാക്‌സിന്‍ നല്‍കാനായി. വയനാട്, പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം, ഇടുക്കി എന്നീ ജില്ലകളാണ് വാക്‌സിനേഷനില്‍ മുന്നിലുള്ള ജില്ലകള്‍. വാക്‌സിനേഷന്‍ ലക്ഷ്യത്തോടടുക്കുമ്പോള്‍ വാക്‌സിനെടുക്കാനുള്ളവര്‍ കുറവായതിനാല്‍ പല വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും തിരക്കില്ല.

ഇനിയും വാക്‌സിനെടുക്കേണ്ടവര്‍ എത്രയും വേഗം വാക്‌സിനെടുക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു. വാക്സിനേഷൻ എടുക്കുന്നതിൽ ആരും വിമുഖത കാട്ടരുത്. ജനങ്ങൾ ആരോഗ്യ വകുപ്പുമായി സഹകരിച്ച് വാക്സിൻ്റെ രണ്ട് ഡോസും പൂർത്തീകരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.

2

സ്ത്രീകളാണ് പുരുഷന്‍മാരെക്കാര്‍ കൂടുതല്‍ വാക്‌സിനെടുത്തത്. സ്ത്രീകളുടെ വാക്‌സിനേഷന്‍ 1,77,51,202 ഡോസും പുരുഷന്‍മാരുടെ വാക്‌സിനേഷന്‍ 1,64,51,576 ഡോസുമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് മുന്നണി പോരാളികള്‍ക്കും 100 ശതമാനം ആദ്യ ഡോസും 87 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.

45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 56 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്‌സിനേഷന്‍ സംസ്ഥാനം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് 50,000 ഡോസ് കൊവാക്‌സിന്‍ കൂടി ലഭ്യമായി. തിരുവനന്തപുരത്താണ് കൊവാക്‌സിന്‍ ലഭ്യമായതെന്നും മന്ത്രി പ്രസ്താവനയിൽ അറിയിച്ചു.

3

അതേസമയം, സംസ്ഥാനത്ത് പുതിയ ഡെങ്കി വൈറസിൻ്റെ വകഭേദമില്ലെന്നും ജനങ്ങൾ നിലവിൽ ആശങ്കപ്പെടേണ്ടതില്ലെന്നും കഴിഞ്ഞ ദിവസം മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഡെങ്കി വൈറസ് 4 വിഭാഗങ്ങളിലാണ് അറിയപ്പെടുന്നത്. ഇതിൽ 'ഡെങ്കി ടൈപ്പ് O2' ആണ് ഇപ്പോഴുള്ളതെന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.

2017 ൽ റിപ്പോർട്ട് ചെയ്തതാണ് ഡെങ്കിപ്പനി. തീവ്രമായ രോഗമാണിതെന്നും വീണജോർജ് പറഞ്ഞു. കേരളത്തിൽ നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ ഇതിന് അനുബന്ധമായി ആരോഗ്യ - വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി യോഗം ചേരും. സർക്കാർ നടത്തിയ സീറോ സർവ്വേ ഫലം ഉടൻ ലഭിക്കും.

4

സർവേഫലം അടിസ്ഥാനമാക്കിയാകും സ്കൂൾ തുറക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കുകയെന്നും ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കൊവിഡ് രണ്ടാംതരംഗത്തിന്റെ തീവ്രത പിന്നിട്ടു കൊണ്ടിരിക്കുകയാണ്.

പൊതുപരിപാടികളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ആർടിപിസിആർ പരിശോധനകൾ വർധിപ്പിച്ചതായും സിറോ സർവെയ്‌ലൻസ് പഠനം ഈ മാസാവസാനത്തോടെ പൂർത്തിയാക്കാനാകുമെന്നും മന്ത്രി പറഞ്ഞിരുന്നു.

ഇഷയെ ചേർത്തുനിർത്തി അനൂപ് കൃഷ്ണ, താരങ്ങളുടെ പുതിയ റൊമാന്റിക് ചിത്രങ്ങൾ വൈറൽ

വിവാദ പ്രസ്താവന; സർക്കാരിന് രാഷ്ട്രീയ അജണ്ടയെന്ന് സുധാകരൻ; തീക്കൊള്ളി കൊണ്ട് തലചൊറിയുന്നുവെന്ന് സതീശൻവിവാദ പ്രസ്താവന; സർക്കാരിന് രാഷ്ട്രീയ അജണ്ടയെന്ന് സുധാകരൻ; തീക്കൊള്ളി കൊണ്ട് തലചൊറിയുന്നുവെന്ന് സതീശൻ

Recommended Video

cmsvideo
കുട്ടികൾ ഈ വാക്സിൻ എടുക്കുക..ഇല്ലെങ്കിൽ ആപത്ത് | Oneindia Malayalam

English summary
Health Minister Veena George has said that more than one crore people in the state have completed two doses of the covid vaccine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X