റെക്കോര്‍ഡ് വാക്‌സിനേഷന്‍ നടത്തിയ പുഷ്പലതയെ സന്ദര്‍ശിച്ച് വീണ ജോർജ്ജ്, അഭിനന്ദിച്ച് കമന്റുമായി മുന്‍ മന്ത്രി
ചെങ്ങന്നൂര്‍: കൊവിഡ്19 വാക്‌സിനേഷനില്‍ കേരളം ലോകത്തിന് തന്നെ മാതൃകയാകുന്ന പ്രവര്‍ത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നത്. ഒരു തുള്ളി വാക്‌സിന്‍ പോലും പാഴാകാതെ നടത്തുന്ന ഈ യജ്ഞത്തിന്റെ നെടുംതൂണ്‍ ആരോഗ്യ പ്രവര്‍ത്തകരാണ് എന്നതില്‍ ഒരു തര്‍ക്കവും ഇല്ല. വാക്‌സിനേഷന്‍ ഡ്രൈവിന്റെ ഭാഗമായി ഒരു ദിവസം 893 പേര്‍ക്ക് വാക്‌സിന്‍ നല്‍കി റെക്കോര്‍ഡിട്ട പുഷ്പലത എന്ന ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനെ (ജെപിഎച്ച്എന്‍) കേരളം മറക്കില്ല.
ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രി സന്ദര്‍ശിച്ച് പുഷ്പലതയെ കണ്ടു. പുഷ്പലതയേയും ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരേയും മന്ത്രി നേരിട്ട് അഭിനന്ദിച്ചു. ഇതേ ഫേസ്ബുക്കില്‍ ഒരു കുറിപ്പായി എഴുതുകയും ചെയ്തു. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അഭിനന്ദനവുമായി എത്തിയത് മുന്‍ ആരോഗ്യമന്ത്രിയായിരുന്നു.
കിടിലം ഗ്ലാമറസ് ലുക്കില്‍ നടി ശ്രിന്ദ; വൈറല്‍ ഫോട്ടോ ഷൂട്ട് കാണാം

ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സായ പുഷ്പലത ഏഴര മണിക്കൂറില്‍ 893 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയത് വാര്‍ത്തകളില്‍ നിന്നാണ് അറിഞ്ഞത്. അടുത്ത ദിവസം തന്നെ അവരെ പോയി കാണണമെന്ന് ആഗ്രഹിച്ചിരുന്നു. ഇന്ന് ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പോയി അവരെ കണ്ടു. അന്നത്തെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. വളരെ തിരക്കുള്ള ദിവസമായിരുന്നുവെന്ന് പുഷ്പലത പറഞ്ഞു.
നല്ലൊരു ടീംവർക്ക് അവിടെ നടക്കുന്നുണ്ട്. ജെ.എച്ച്.ഐ.മാരായ വിനീത്, ശ്രീരാജ്, ശ്രീദേവി, സ്റ്റാഫ് നഴ്‌സ് രമ്യ, അനിമോള്‍ എന്നിവരാണ് ടീമിലുള്ളത്. അവരേയും അഭിനന്ദിച്ചു.

വളരെ കഷ്ടപ്പെട്ടാണ് തനിക്കീ ജോലി കിട്ടിയതെന്ന് പുഷ്പലത പറഞ്ഞു. ഗായികയായ താന്‍ ഭര്‍ത്താവിന്റെ വീട്ടുകാരുടെ പിന്തുണയോടെയാണ് നഴ്‌സാകാന്‍ പഠിച്ചത്. ജോലി കിട്ടി കഴിഞ്ഞും ആ ഒരു ആത്മാര്‍ത്ഥത തുടരുന്നു. ഈ ജോലിയോടൊപ്പം തന്നെ വാര്‍ഡുതല ജോലികളും മുടക്കമില്ലാതെ കൊണ്ടുപോകുന്നു. ജോലി കിട്ടാന്‍ മാത്രമല്ല ജോലി ചെയ്യാനും മനസുണ്ടാകണമെന്നും പുഷ്പലത വ്യക്തമാക്കി.

ഇതോടൊപ്പം പുഷ്പലത ഒരു ഗാനവും പാടി.
'ദൈവസ്‌നേഹം വര്‍ണിച്ചീടാന്‍ വാക്കുകള്‍ പോരാ
നന്ദി ചൊല്ലിത്തീര്‍ക്കുവാനീ ജീവിതം പോരാ
കഷ്ടപ്പാടിന്‍ കാലങ്ങളില്‍ രക്ഷിക്കുന്ന സ്‌നേഹമോര്‍ത്താല്‍
എത്ര സ്തുതിച്ചാലും മതി വരുമോ?'
ഇത്രയും പാടുമ്പോള്‍ പുഷ്പലതയുടെ കണ്ണുനിറഞ്ഞു. അപ്പോഴേയ്ക്കും നിറയെ കൈയ്യടിയും അഭിനന്ദനങ്ങളും ഉയർന്നിരുന്നു.
പേരറിയാത്ത മുഖമറിയാത്ത ആരുമറിയാതെ കഷ്ടപ്പെടുന്ന ഒരുപാട് ആരോഗ്യ പ്രവര്‍ത്തകരാണ് ആരോഗ്യ വകുപ്പിനുള്ളത്. അവരാണ് നമ്മുടെ സിസ്റ്റത്തെ മുന്നോട്ട് നയിക്കുന്നത്. അവര്‍ക്കെല്ലാമുള്ള ആദരവാണിത്.
Recommended Video

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയായിക്കൊണ്ടിരിക്കവേ മുൻ ആരോഗ്യ മന്ത്രി കൂടിയായ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതി ടീച്ചർ ആ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. 'അർപ്പണ ബോധവും മനുഷ്യസ്നേഹവും കൈമുതലയുള്ള പുഷ്പലത മാത്യകാ ആരോഗ്യ പ്രവർത്തക. അഭിന്ദനങ്ങൾ. ഇതു പോലെയുള്ള ആരോഗ്യ പ്രവർത്തകരെ ചേർത്തു പിടിക്കുന്ന ആരോഗ്യമന്ത്രി വീണാജോർജ്ജിനും അഭിനന്ദനങ്ങൾ! സ്നേഹത്തോടെ മുൻ ആരോഗ്യമന്ത്രി പി. കെ. ശ്രീമതി' എന്നാണ് ശ്രീമതി ടീച്ചർ എഴുതിയത്.

ഒരു വശത്ത് നിന്ന് വീണ ജോർജ്ജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് വലിയ പിന്തുണ ലഭിച്ചപ്പോൾ തന്നെ, മറുവശത്ത് നിന്ന് വലിയ വിമർശനവും ഉയർന്നു. നഴ്സ് പുഷ്പലതയ്ക്ക് എന്തുകൊണ്ട് അത്തരത്തിൽ ജോലി ചെയ്യേണ്ടി വന്നു എന്നതാണ് ചിലർ ഉന്നയിക്കുന്ന ചോദ്യം. അതിന് സർക്കാർ ആണ് ഉത്തരവാദികൾ എന്നും അവർ വിമർശനം ഉന്നയിക്കുന്നുണ്ട്. അതുപോലെ തന്നെ, ഏഴ് മണിക്കൂറുകൊണ്ട് 893 പേർക്ക് വാക്സിൽ കുത്തിവച്ചു എന്നത് വിശ്വസനീയമല്ലെന്നാണ് മറ്റൊരു വിഭാഗത്തിന്റെ ആക്ഷേപം.












Click it and Unblock the Notifications