Get Updates
Get notified of breaking news, exclusive insights, and must-see stories!

യുകെയില്‍ നിന്നുള്ള ആരോഗ്യ സംഘം കേരളത്തില്‍; ആരോഗ്യ മേഖലയ്ക്ക് പ്രശംസ

കേരളത്തിന്റെ ആരോഗ്യ മേഖലയെ സംഘാംഗങ്ങള്‍ പ്രശംസിച്ചു. ധാരാളം നഴ്സുമാര്‍ യുകെയിലെ വിവിധ ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. അവരുടെ ചികിത്സയും പരിചരണവും ലോകോത്തരമാണ്.

health

തിരുവനന്തപുരം: യു കെയില്‍ നിന്നുള്ള ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ടിലേയും വെസ്റ്റ് യോര്‍ക്ക്ഷയര്‍ എന്‍ എച്ച് എസ് ട്രസ്റ്റിലേയും ആരോഗ്യ സംഘം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാര്‍ അടുത്തിടെ യു കെ സന്ദര്‍ശിച്ചിരുന്നു. കേരളത്തിലെ മെഡിക്കല്‍, നഴ്‌സിംഗ് മേഖലയെപ്പറ്റിയും മാനസികാരോഗ്യ രംഗത്തെപ്പറ്റിയും കൂടുതലറിയുന്നതിനായാണ് സംഘം കേരളത്തിലെത്തിയത്.

കേരളത്തിന്റെ ആരോഗ്യ മേഖലയെ സംഘാംഗങ്ങള്‍ പ്രശംസിച്ചു. ധാരാളം നഴ്സുമാര്‍ യുകെയിലെ വിവിധ ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. അവരുടെ ചികിത്സയും പരിചരണവും ലോകോത്തരമാണ്. യുകെയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ പഠിക്കാനും ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ക്ക് യുകെയില്‍ പഠിക്കാനുമുള്ള സാധ്യതയാരാഞ്ഞു. ഇനിയും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ ആവശ്യമാണ്. എല്ലാവിധ പിന്തുണയും മന്ത്രി സംഘത്തിന് നല്‍കി. യു കെ സംഘം തിരുവനന്തപുരം നഴ്സിംഗ് കോളേജ് സന്ദര്‍ശിച്ചു. മെഡിക്കല്‍ കോളേജും സന്ദര്‍ശിക്കും.

വെസ്റ്റ് യോര്‍ക്ക്ഷയര്‍ ഇന്റഗ്രേറ്റഡ് കെയര്‍ ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് റോബ് വെബ്സ്റ്റര്‍, നഴ്സിംഗ് ഡയറക്ടര്‍ ബെവര്‍ലി ഗിയറി, അസോസിയേറ്റ് ഡയറക്ടര്‍ ഓഫ് വര്‍ക്ക്ഫോഴ്സ് ജോനാഥന്‍ ബ്രൗണ്‍, ഇംഗ്ലണ്ട് എന്‍ എച്ച് എസ് ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഗ്ലോബല്‍ ഹെല്‍ത്ത് പാര്‍ട്ണര്‍ഷിപ്പ് ഡയറക്ടര്‍ പ്രൊഫ. ഗെഡ് ബൈര്‍ണ്, ഗ്ലോബല്‍ ഹെല്‍ത്ത് പാര്‍ട്ണര്‍ഷിപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ റേച്ചല്‍ മോനാഗന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഒഡെപെക് ചെയര്‍മാന്‍ കെ പി. അനില്‍കുമാര്‍, മാനേജിംഗ് ഡയറക്ടര്‍ കെ എ. അനൂപ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

ടൈഫോയ്ഡ് വാക്സിന്‍ കാരുണ്യ ഫാര്‍മസി വഴി ലഭ്യമാക്കും: മന്ത്രി വീണാ ജോര്‍ജ്

ടൈഫോയ്ഡ് വാക്സിന്‍ കാരുണ്യ ഫാര്‍മസികള്‍ വഴി ലഭ്യമാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുസംബന്ധിച്ച് കെ.എം.എസ്.സി.എല്‍.ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നവര്‍ക്ക് ടൈഫോയ്ഡ് വാക്സിന്‍ 2011ല്‍ തന്നെ നിര്‍ബന്ധമാക്കിയിട്ടുള്ളതാണ്.

ടൈഫോയ്ഡ് വാക്സിന്‍ എസന്‍ഷ്യല്‍ മരുന്നുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടാത്തതിനാല്‍ കെ എം എസ്.സി.എല്‍. വഴി ലഭ്യമാക്കിയിരുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ പരമാവധി വിലകുറച്ച് ടൈഫോയ്ഡ് വാക്സിന്‍ ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കാരുണ്യ വിഭാഗം വഴി ലഭ്യമാക്കാന്‍ കെ.എം.എസ്.സി.എല്‍.ന് നിര്‍ദേശം നല്‍കിയത് . എത്രയും വേഗം ഇത് ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+