'അല്ലാ... നിഷ സ്ഥാനാര്‍ത്ഥിയാണെന്ന് കേട്ടു'!!! ഞെട്ടിച്ച് മണിയാശാന്‍; അങ്ങനെ ഒരു സാഹസം കാണിക്കുമോ എന്ന് നിഷ
ഉടുമ്പഞ്ചോല: ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന് വ്യാപക പ്രചാരണം ഉണ്ടായിരുന്ന ഒരാളാണ് മാധ്യമ പ്രവര്‍ത്തകയാണ് നിഷ പുരുഷോത്തമന്‍. മനോരമ ന്യൂസിലെ മാധ്യമ പ്രവര്‍ത്തകയാണ് നിഷ.
നിഷ, ഉടുമ്പഞ്ചോലയില്‍ എംഎം മണിയ്‌ക്കെതിരെ സ്ഥാനാര്‍ത്ഥിയാകും എന്നായിരുന്നു പ്രചാരണം. എന്തായാലും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിഷയില്ല. അതിനിടെ, തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങ്ങിന്റെ ഭാഗമായി അഭിമുഖം തയ്യാറാക്കാന്‍ എത്തിയ നിഷ പുരുഷോത്തമനോട് എംഎം മണി ചോദിച്ച ചോദ്യം വൈറല്‍ ആയിരിക്കുകയാണ്.
വീൽചെയറിൽ പ്രചാരണത്തിനെത്തി മമത ബാനർജി- ചിത്രങ്ങൾ

അല്ലാ, നിഷ സ്ഥാനാര്‍ത്ഥിയാണെന്ന് കേട്ടു
തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങ്ങിന്റെ ഭാഗമായി ജില്ലയില്‍ കൂടി ഒരു യാത്ര വന്നതാണെന്ന് പറഞ്ഞാണ് നിഷ പുരുഷോത്തമന്‍ തുടങ്ങിയത്. വളരെ സന്തോഷം എന്ന് പറഞ്ഞ് മണിയാശാനും തുടങ്ങി. ഉടനെ അടുത്ത വെടിയും പൊട്ടിച്ചു- ' അല്ലാ, നിഷ സ്ഥാനാര്‍ത്ഥിയാണെന്ന് കേട്ടു'!

ഈ തമാശയൊക്കെ
പൊട്ടിരിച്ചുകൊണ്ടാണ് നിഷ പുരുഷോത്തമന്‍ ഇതിനോട് പ്രതികരിച്ചത്. ഈ തമാശയൊക്കെ ആശാനും വിശ്വസിച്ചോ എന്നൊരു മറു ചോദ്യവും നിഷ ചിരിച്ചുകൊണ്ട് ഉന്നയിച്ചു. പക്ഷേ, അതുകൊണ്ടൊന്നും വിട്ടുകൊടുക്കാന്‍ മണിശായാന്‍ തയ്യാറായിരുന്നില്ല.

വിശ്വസിക്കാതിരിക്കേണ്ട കാര്യമില്ലല്ലോ
അതൊരു തമാശ ആയാലും അല്ലെങ്കിലും വിശ്വസിക്കാതിരിക്കേണ്ട കാര്യമൊന്നും ഇല്ലല്ലോ എന്നായിരുന്നു എംഎം മണിയുടെ അടുത്ത പ്രതികരണം. വരുന്നെങ്കില്‍ മത്സരിക്കട്ടേ, സന്തോഷം- എന്ന് കൂടി കൂട്ടിച്ചേര്‍ത്തു എംഎം മണി. ചുമ്മാ പറയുവാന്നേ- ഇടുക്കി ഭാഷയില്‍ നിഷയും പ്രതികരിച്ചു.

അപ്പോള്‍ മനസ്സിലായി
അഭിമുഖത്തിന് സമയം ചോദിച്ച് വിളിച്ചപ്പോള്‍ ആണ് ഈ പ്രചാരണം എല്ലാം വെറുതെയാണെന്ന് മനസ്സിലായത് എന്നും എംഎം മണി പറഞ്ഞു. ഏതിര്‍ സ്ഥാനാര്‍ത്ഥി ഇന്റര്‍വ്യൂ ചെയ്യാന്‍ വരുന്നോ എന്ന് ചോദിച്ചോ എന്നും നിഷ ചിരിച്ചുകൊണ്ട് പറഞ്ഞു.

അങ്ങനെയൊരു സാഹസികത കാണിക്കുമോ
ഉടുമ്പഞ്ചോലയില്‍ വന്നിട്ട് മണിയാശോനോട് മത്സരിക്കാനുള്ള സാഹസികതയൊക്കെ താന്‍ കാണിക്കുമെന്ന് തോന്നുന്നുണ്ടോ എന്നായി നിഷ. അല്ല, അങ്ങനെ പറയാന്‍ പറ്റുകേലല്ലോ എന്ന് പതിവ് ശൈലിയില്‍ കൈകള്‍ തിരുമ്മിക്കൊണ്ട് മണിയാശാനും മറുപടി കൊടുത്തു.

നാവെല്ലാം പൊന്നാവട്ടേ...
മണ്ഡലത്തിലെ യാത്രക്കിടെ എല്ലാവരും പറയുന്നത് മണിയാശാന്‍ തന്നെ ജയിക്കുമെന്നാണ് എന്നും നിഷ പറഞ്ഞു. ഏത് പാര്‍ട്ടിക്കാരോട് ചോദിച്ചാലും ഇതാണ് അഭിപ്രായം എന്നും പറഞ്ഞു. അഭിപ്രായമെല്ലാം നല്ലത് തന്നെ... നാവെല്ലാം പൊന്നാവട്ടേ എന്നാണ് മണിയാശാന്‍ ഇതിനോട് പ്രതികരിച്ചത്.

എന്തുകൊണ്ട് നിഷ പുരുഷോത്തമന്‍
എന്തുകൊണ്ടാണ് നിഷ പുരുഷോത്തമന്റെ പേര് സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയില്‍ പ്രചരിപ്പിക്കപ്പെട്ടത് എന്ന് ചോദിക്കുന്നവരുണ്ട്. വാര്‍ത്താ ചാനലിലെ ചര്‍ച്ചാ പരിപാടികളില്‍ കടുത്ത സിപിഎം വിമര്‍ശനം നടത്തുന്ന നിഷ, കോണ്‍ഗ്രസ് അനൂകല നിലപാടുകള്‍ ആണ് സ്വീകരിക്കാറുള്ളത് എന്നാണ് ആക്ഷേപം. എന്നാല്‍ നിഷയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് കോണ്‍ഗ്രസിനുള്ളില്‍ ചര്‍ച്ചയുണ്ടായിരുന്നു എന്നും വിവരമുണ്ട്.

ആദ്യത്തെ ആളല്ല
കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഒരു പുതിയ സംഭവം ഒന്നും അല്ല. 2016 ല്‍ എല്‍ഡിഎഫിന് വേണ്ടി എംവി നികേഷ് കുമാറും വീണ ജോര്‍ജ്ജും മത്സരിച്ചിരുന്നു. അതില്‍ വീണ ജോര്‍ജ്ജ് ആറന്മുളയില്‍ നിന്ന് വിജയിക്കുകയും ചെയ്തു. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും വീണ ജോര്‍ജ്ജ് മത്സരിച്ചിരുന്നു.
അപ്സരസിനെ പോലെ അപ്സര റാണി- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications