Get Updates
Get notified of breaking news, exclusive insights, and must-see stories!

വിളിച്ചപ്പോൾ നീ പറഞ്ഞു ചത്തില്ല മോനേ.. മരിക്കുന്നെങ്കിൽ ഒറ്റ വെടിക്ക് ചാവണം, ഹൃദയം നീറുന്ന കുറിപ്പ്!

പുൽവാമയിൽ ഉണ്ടായ ദുരന്തത്തിന്റെ നടുക്കത്തിൽ നിന്നും രാജ്യം ഇനിയും മോചിതമായിട്ടില്ല. ഒരു ദിവസം കൊണ്ട് 40 ജവാന്മാരുടെ ജീവൻ രാജ്യത്തിന് വേണ്ടി ഹോമിക്കേണ്ടി വന്നു. മലയാളിയായ വസന്ത കുമാറുമുണ്ട് അക്കൂട്ടത്തിൽ. ഒരാഴ്ച മുൻപ് മാത്രമാണ് വസന്തകുമാർ നാട്ടിൽ നിന്നും കശ്മീരിലേക്ക് മടങ്ങിയത്. മരിക്കുന്നതിന് രണ്ട് മണിക്കൂർ മുൻപ് അമ്മയോട് ഫോണിൽ സംസാരിച്ചിരുന്നു വസന്ത കുമാർ.

വെള്ളിയാഴ്ച പുലർച്ചെയോടെയാണ് ആ ഞെട്ടിക്കുന്ന വിവരം ഫോൺകോളായി ലക്കിടിയിലെ വീട്ടിലെത്തിയത്. ആർക്കും ഇതുവരെ ആ സത്യം ഉൾക്കൊളളാൻ സാധിച്ചിട്ടില്ല. വസന്ത കുമാറിനെ കുറിച്ച് ഉറ്റ സുഹൃത്തായ ഷിജു സി ഉദയൻ പങ്കുവെച്ചിരിക്കുന്ന ഓർമ്മകൾ കണ്ണ് നനയിക്കും. വായിക്കാം:

 നെഞ്ച് നീറുന്ന കുറിപ്പ്

നെഞ്ച് നീറുന്ന കുറിപ്പ്

എടാ മോനേ ഷിജു... നിന്റെ നാടൊക്കെ എന്ത്.. നീ വയനാട്ടിൽ വാ....അതാണ് സ്ഥലം. ലക്കിടി ഒന്ന് കണ്ട് നോക്ക്. സൂപ്പർ അണ് മോനേ... നീ നാട്ടിൽ വരുമ്പോൾ വിളി വസന്തെ. അടുത്ത ലീവിന് വരാം ഉറപ്പ് എന്ന് ഞാനും. അങ്ങനെ വർഷങ്ങൾ കഴിഞു പോയി ഒന്നിച്ചൊരു ലീവ് കിട്ടിയില്ല. ഇപ്പൊൾ ഞാൻ നിന്റെ നാട്ടിൽ വന്നു. നീ വിളിക്കാതെ. നിന്നോട് പറയ്തെ. നീ ഇല്ലാത്ത നിന്റെ നാട്ടിൽ. ഞങ്ങൾ എല്ലാവരും നിന്നെയും കാത്ത് ഇരിക്കുന്നു.

വയനാട്ടിലെ മമ്മൂട്ടി

വയനാട്ടിലെ മമ്മൂട്ടി

അന്ന് ഞാൻ ഈ ഫോട്ടോ എടുക്കുമ്പോൾ ഒന്ന് ചിരി വസന്ത എന്ന് പറഞ്ഞപ്പോൾ നീ പറഞ്ഞു ഗ്ലാമർ ഉളളവർ ചിരിക്കണ്ട കാര്യം ഇല്ലന്ന്. ഓ പിന്നെ വയനാടൻ മമ്മൂട്ടി എന്ന് ഞാനും. ഇന്നലെ f b ലും watsappilum മുഴുവൻ ഈ ഫോട്ടോ ആയിരുന്നു. രാവിലെ വന്ന പത്രത്തിലും. കമ്പനിയിലെ നേവി ഗേറ്റർ... ഛതതീസ്ഗഡിലെ ied ബ്ലാസ്റ്റ് ചെറിയ മുറിവുകളും ആയി നീ രക്ഷപ്പെട്ടു.

ചന്തുന്‍റെ ജീവിതം ഇനിയും ബാക്കി

ചന്തുന്‍റെ ജീവിതം ഇനിയും ബാക്കി

വിളിച്ചപ്പോൾ നീ പറഞ്ഞു ചത്തില്ല മോനേ.. ചന്തുന്‍റെ ജീവിതം ഇനിയും ബാക്കി എന്ന്. മരിക്കുന്നെങ്കിൽ ഒറ്റ വെടിക്ക് ചാവണം. അതും നെറ്റിക്കു. ഒന്നും ചിന്തിക്കാൻ സമയം കിട്ടരുത്.. അളിയാ പുറകിൽ എങ്ങാനും അണ് വെടി കൊള്ളുന്നതെങ്കിൽ നാട്ടുകാര് പറയും അവൻ പേടിച്ച് ഓടിയപ്പോൾ vedi കൊണ്ടതാണെന്ന് ...പിന്നെ. കൈയ്യും കാലും പോയി കിടന്നാൽ.. അയ്യോ....എന്ന് ഞാനും.. തമാശക്ക് പറഞ്ഞ കാര്യങ്ങള്.... പക്ഷേ ഇപ്പൊൾ ചിന്നി ചിതറിയ ശരീരവും ആയി.. വസന്താ.. നീ....

ഒരു ദുശീലവും ഇല്ലാത്ത ഒരു പട്ടാളക്കാരൻ

ഒരു ദുശീലവും ഇല്ലാത്ത ഒരു പട്ടാളക്കാരൻ

ജീവതത്തിൽ ഇന്ന് വരെ ഒരു ദുശീലവും ഇല്ലാത്ത ഒരു പട്ടാളക്കാരൻ. ഒരു ബിയർ പോലും കുടിക്കില്ല. കാരണം കള്ള് കുടിച്ച് വലിയ അസുഖം വന്ന് ഒരാള് വീട്ടിൽ ഉണ്ടന്ന് ഉത്തരം. ദിവസവും 10 -20 km ഓടും...അതും രാവിലെ 4 മണിക്ക് എഴുനേറ്റു. അത് കഴിഞ്ഞ് pt ക്ക്‌ വന്നു ഞങ്ങടെ കൂടെയും.. കമ്പനിയിൽ carrom ബോർഡിൽ വസന്തിനെ തോൽപ്പിക്കാൻ ആരും ഇല്ല.. അതും വീട്ടിൽ ഫോൺ വിളിച്ച് കൊണ്ട്.. ഒരു 100 തവണ ഷീന ഷീന എന്ന് പറഞ്ഞ് കൊണ്ട്.

മരണത്തിലും മുന്നിൽ

മരണത്തിലും മുന്നിൽ

നീ വലിയ ഓട്ടക്കാരൻ അല്ലെ... ഞങ്ങളെ എല്ലാം പിന്നിൽ ആക്കി ഓടുന്നവൻ..... മരണ കാര്യത്തിലും. അങ്ങനെ ആയല്ലോ.... എന്നായാലും ഈ ശരീരം തീയിലോ മണ്ണിലോ കളയാൻ ഉള്ളതാണെന്ന് അറിയാം.. എങ്കിലും... ഒത്തിരി സ്വപ്നങ്ങൾ ഉള്ള നിന്നോട് ഇത് വേണ്ടരുന്ന് എന്ന് തോന്നുന്നു.

നീ രാജ്യത്തിന്റെ അഭിമാനം

നീ രാജ്യത്തിന്റെ അഭിമാനം

നീ ഇപ്പൊൾ ഈ രാജ്യത്തിന്റെ അഭിമാനം ആണ്. നിന്റെ രണ്ടു തലമുറ എങ്കിലും നിന്നെ അഭിമാനപൂർവം ഓർക്കും. വസന്ത.. നിന്റെ കുട്ടികളും അഭിമാനപൂർവം ജീവിക്കും. കൂടെ ഞങ്ങളും ഈ നാടും നിന്റെ കുടുംബത്തോടൊപ്പം ഉണ്ടാകും.... മറക്കില്ല ഒരിക്കലും.... ജയ് ഹിന്ദ്.....കുറച്ചു അസൂയയോടെ നിന്റെ കൂട്ടുകാരൻ......ഷിജു സി യു

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+