'അമ്മയ്ക്ക് ഡ്യൂട്ടിയുണ്ട് വാവേ': സോഷ്യല്‍ മീഡിയയുടെ മനസ് കീഴടക്കി ഒരു വീഡിയോ
കുഞ്ഞുങ്ങളെ ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാന്‍ അമ്മമാര്‍ക്ക് സാധിക്കില്ല. അവരുടെ ചിരിയും കളിയും കണ്ട് അവരോടൊപ്പം ചേര്‍ന്നിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാ ആമ്മമാരും. ജോലിയുള്ള അമ്മമാരാണെങ്കില്‍ അവരോടൊപ്പം ഒരു ആറ് മാസം കളിച്ച് ചിരിച്ച് വീണ്ടും ജോലിയിലേക്ക് പ്രവേശിക്കേണ്ടിവരും. പിന്നീട് വീട്ടിലുള്ളവരുടെ കൈകളില്‍ കുഞ്ഞുങ്ങളെ ഭദ്രമാക്കിയായിരിക്കും അമ്മമാരുടെ ഓരോ ദിവസത്തെയും യാത്ര. ചില വീടുകളില്‍ അമ്മമാരെ സ്നേഹത്തോടെ യാത്രയയക്കുന്ന കുഞ്ഞുങ്ങളെ നാം കാണാറുണ്ട്.

അങ്ങനെ ഒരു അമ്മയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധപിടിച്ചുപറ്റുന്നത്. കേരള പൊലീസ് തങ്ങളുടെ ഔദ്യോഗിക പേജിലാണ് ഇത്തരമൊരു വീഡിയോ പങ്കുവച്ചത്. അമ്മയ്ക്ക് ഡ്യൂട്ടിയുണ്ട് വാവേ എന്ന കുറിപ്പോടെയാണ് വീഡിയോ കേരള പൊലീസ് സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചത്.

അങ്ങനെ ഒരു അമ്മയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധപിടിച്ചുപറ്റുന്നത്. കേരള പൊലീസ് തങ്ങളുടെ ഔദ്യോഗിക പേജിലാണ് ഇത്തരമൊരു വീഡിയോ പങ്കുവച്ചത്. അമ്മയ്ക്ക് ഡ്യൂട്ടിയുണ്ട് വാവേ എന്ന കുറിപ്പോടെയാണ് വീഡിയോ കേരള പൊലീസ് സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചത്.

ഈ വീഡിയോ മണിക്കൂറുകള്‍ കൊണ്ടാണ് സോഷ്യല്‍ മീഡിയയുടെ മനസ് കീഴടക്കിയത്. നിരവധി പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയ വഴി കണ്ടിരിക്കുന്നത്. നിരവധി പേര് സ്നേഹ നിര്‍ഭരമായ കമന്റുകളും പങ്കിട്ടു. ഫേസ്ബുക്കില്‍ ചില പ്രൊഫൈലുകള്‍ പങ്കുവച്ച കമന്റുകള്‍ ഇങ്ങനെയാണ്.

അമിതമായ ജോലിഭാരത്താല്‍ കഷ്ടപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥന്മാര്ക്ക് സ്വന്തം മക്കളുടെ വളര്‍ച്ചയോ.കുടുംബകാര്യങ്ങളൊ കാര്യമായി ശ്രദ്ധിക്കാന്‍ പററുന്നില്ല എന്നത് ദുഖകരമാണ്. മക്കളെ ഇട്ടു പോകുന്നത് സങ്കടം തന്നെയാ. പറയാതെ വയ്യ.. മോനെ ഇട്ടു പോകാന്‍ വയ്യാത്തത് കൊണ്ട് ജോലി തന്നെ വേണ്ടാന്ന് വച്ചു.. അതു കൊണ്ട് അവന്റെ കൂടെ ഞാനും എന്റെ കൂടെ അവനും വളര്‍ന്നു? ഇതു കണ്ടപ്പോള്‍ ചെറിയൊരു നോവ് വന്നു. പറയാതെ വയ്യ- എന്നിങ്ങനെയാണ് ചില കമന്റുകള്‍.

എന്നാല്‍ ചിലര്‍ പ്രവാസികളുമായി വീഡിയോ താരമത്മ്യം ചെയ്ത് കമന്റുകള്‍ പങ്കുവയ്ക്കുന്നുണ്ട്. ഇതു തന്നെയാണ് ഒരു കരയില്‍ നിന്ന് മറുകരയിലേക്ക് കുടുംബം പോറ്റാന്‍ പോകുന്ന പ്രവാസികളാകുന്ന അച്ഛന്റെയും അമ്മയുടെയും അവസ്ഥ...അത് പറഞ്ഞറിയിക്കണമെങ്കില് പ്രവാസിയാകണം... പലപ്പോഴും അമ്മയെ കുറിച്ച് എഴുതുമ്പോള്‍ അച്ഛന്റെ വേദന ആരും എഴുതി കാണാറില്ല, എല്ലാം മനസ്സിലൊതുക്കി കരഞ്ഞു കൊണ്ട് നാട്ടിലുള്ളവര്‍ സന്തോഷിക്കാന്‍ വേണ്ടി സ്വയം ഉരുകി തീരുന്നവനാണ് പ്രവാസി..

ഇതുപോലെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി യാതൊരു ആനുകൂല്യങ്ങളോ മറ്റോ ഇല്ലാതെ ഊണും ഉറക്കവും ഇല്ലാതെ മക്കള്‍ക്ക് വേണ്ടി
വണ്ടിയും ആയി റോഡില്‍ ഇറങ്ങുന്നവരെ അനാവശ്യമായി ഫൈന്‍ അടിക്കുന്ന ചിലരും നിങ്ങളുടെ കൂട്ടത്തില്‍ ഉണ്ട്.. ചിലപ്പോള്‍ ആ ഡ്രൈവര്‍മാരുടെ കുട്ടികളുടെ ഒരു നേരത്തെ അന്നം ആവാം നിങ്ങള്‍ കീശയില്‍ ആക്കുന്നത് എന്ന ഓര്‍മ്മയും വേണം എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്.

സര് ഞങ്ങള്‍ പ്രവാസികളും ഫാമിലിയെ ഒരുപാട് മിസ്സ് ചെയുന്നുണ്ട്.. നാട്ടില്‍ ജോലി ചെയ്യുന്നവര്‍ക് മാസത്തില്‍ ഒരു തവണയെങ്കിലും വീട്ടില്‍ വരാന്‍ കഴിയും ഞങ്ങള്‍ക്ക് 2വര്‍ഷത്തില്‍ 2മാസം ലീവ്.. പ്രവാസികള്‍ ഇവരെ കുറിച്ച് ആലോചിക്കുമ്പോള്‍ ഇത് ഒന്നുമല്ല.. കാരണം നാട്ടില്‍ ഉള്ള കുട്ടികളെ കുടുംബാംഗങ്ങള്‍ തന്നെ ആയിരിക്കും പരിപാലിക്കുന്നത്. എന്നാല്‍ പുറത്തു ജോലി ചെയ്യുന്നവര്‍ 3 മാസം മുതല്‍ പ്രായമുള്ള കുട്ടികളെ ഏതെങ്കിലും കുട്ടികളെ നോക്കുന്നവരുടെ അടുക്കല്‍ എത്തിച്ചു അവരെ വിശ്വസിച്ചു വിങ്ങുന്ന മനസോടെ ജോലി ചെയ്യുന്നവര്‍ ആണ്.

ഈ ടൈമില്‍ അവിടെ ഉള്ള ഏതെങ്കിലും ഒരു കുട്ടിക്കോ നമ്മുടെ കുട്ടിക്കോ ഒരു പനിയോ ജലദോഷമൊ വന്നാല്‍ സകല പിടിയും പോകും.. വളരെ കുറച്ചു പേര്‍ക്കൊക്കെ അവരുടെ വീട്ടില്‍ നിന്നും ആരെങ്കിലും വരുകയോ. വീട്ടില്‍ സഹായത്തിനു ആളെ നിര്‍ത്തുകയോ സാധിക്കുമായിരിക്കും. പക്ഷെ മറ്റുള്ളവരുടെ അവസ്ഥ ചിന്തകള്‍ക്കും അപ്പുറം ആണ്... ഈ വീഡിയോ ആളുകളെ ഒരു ചിന്തിപ്പിക്കുവാന്‍ സാധിക്കുന്നതു ആണ്- എന്നിങ്ങനെയാണ് മറ്റുള്ള കമന്റുകള്‍.
-
സർക്കാർ ജോലി വേണോ? 1,15 ലക്ഷം വരെ ശമ്പളം ലഭിക്കും..അപേക്ഷിക്കാം ഇങ്ങനെ -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
ഡയറ്റാണോ ലക്ഷ്യം? എങ്കിൽ ആദ്യം ചോറ് ഒഴിവാക്കണം; പകരം മില്ലറ്റ് ഉൾപ്പെടുത്തൂ, ഗുണങ്ങൾ അനവധി -
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!











Click it and Unblock the Notifications