ശ്രീചിത്രയിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരം; 12 വയസ്സുകാരിയുടെ ഹൃദയം തുടിച്ചു
തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ആദ്യമായി നടന്ന ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരം. 12 വയസ്സുകാരിക്കാണ് ഹൃദയം മാറ്റിവെച്ചത്. മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശിനിയുടെ ഹൃദയമാണ് 12കാരിയിയിൽ വെച്ചത്. ആന്തരിക രക്തസാവ്രത്തെ തുടർന്ന് ചികിത്സയിലായിരുന്ന അധ്യാപികയ്ക്ക് ഇന്നലെയാണ് മസ്തിഷ്ക മരണം സംഭവിച്ചത്.
ഇന്നലെ വൈകീട്ടോടെയായിരുന്നു മരണം സംഭവിച്ചത്. തുടർന്ന് അവയവദാനത്തിന് ഡാനിയുടെ ബന്ധുക്കൾ സന്നദ്ധത അറിയിക്കുകയായിരുന്നു. കാർഡിയോ മയോപ്പതി ബാധിതയായ 12 കാരിക്ക് അധ്യാപികയുടെ ഹൃദയം മാറ്റിവെയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.

ആദ്യമായിട്ടാണ് ശ്രീചിത്ര മെഡിക്കൽ സെന്ററിൽ ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നത്. ഡോക്ടർ സൗമ്യ രമണന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. സർക്കാർ മേഖലയിൽ കോട്ടയം മെഡിക്കൽ കോളേജിന് ശേഷം ഹൃദയം മാറ്റിമെയ്ക്കൽ ശാസ്ത്രക്രിയ നടത്തുന്ന രണ്ടാമത്തെ സ്ഥാപനമാണ്. ഡാനിയുടെ ഹൃദയം ഉൾപ്പെടെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്തത്. കിംസ് ആശുപത്രിയിൽ ചികിത്സയിലിരക്കെയാണ് ഡാലിയ മരണപ്പെട്ടത്. ഇവിടെ നിന്ന് മിനുട്ടുകൾക്കുള്ളിൽ ഹൃദയം ശ്രീചിത്രയിൽ എത്തിച്ചു. ശസ്ത്രക്രിയ വിജയരമാവുകയും ചെയ്തു.
ഹൃദയമാറ്റ ശസ്ത്രക്രിയക്കായുള്ള സജ്ജീകരണങ്ങൾ നേരത്തെ തന്നെ ശ്രീചിത്രയിൽ ഒരുക്കിയിരുന്നു. ലൈസൻസ് അടക്കമുള്ള ക്രമീകരണങ്ങൾ പൂർത്തിയായത് കഴിഞ്ഞ മാസമാണ്. ഇതിന് പിന്നാലെയാണ് ആദ്യ ശസ്ത്രക്രിയ നടന്നത്.












Click it and Unblock the Notifications