കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാള്‍സിനും കാമില്ലക്കും കേരളത്തിന്റെ സ്വീകരണം

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: ഒരിക്കല്‍ സൂര്യന്‍ അസ്തമിക്കാത്ത ഒരു സാമ്രാജ്യം ഉണ്ടായിരുന്നു. ഏഷ്യും യൂറോപ്പും ആഫ്രിക്കയും എല്ലാം കൈപ്പിടിയില്‍ ഒതുക്കിയ ഒരു രാജ്യം. ഇന്ന് ആ സാമ്രാജ്യം ഉണ്ടായിരുന്നെങ്കില്‍ അതിന്റെ കിരീടാവകാശിയാണ് ചാള്‍സ്.

ഒരിക്കല്‍ നമ്മുടെ രാജ്യത്തെ കാല്‍ക്കീഴില്‍ അടിച്ചമര്‍ത്തിയ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കിരീടാവകാശിയെ അല്‍പം പോലും പിണക്കമില്ലാതെയാണ് കേരളം സ്വീകരിച്ചത്. 2013 നവംബര്‍ 11 ന് ഉച്ചക്ക് 1.30 ഓടെ ചാള്‍സ് രാജകുമാരനും ഭാര്യ കാമില്ല പാര്‍ക്കറും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ജനപ്രതിനിധികളും ഉദ്യോഗസ്ഥപ്രമുഖരും ചേര്‍ന്ന് ബ്രിട്ടീഷ് രാജകുമാരനെ സ്വീകരിച്ചു.

Charles and Camilla

തേവരയിലെ ഫോക് ലോര്‍ മ്യൂസിയം രാജകുമാരും രാജകുമാരിയും സന്ദര്‍ശിച്ചു. അതിന് ശേഷം ചരിത്രപ്രധാനമായ ഒരു കൂടിക്കാഴ്ചയും നടന്നു.ചെങ്കോലും കിരീടവും അധികാരവും ഒന്നമില്ലാത്ത രണ്ട് രാജപരമ്പരകളുടെ കണ്ടുമുട്ടലായിരുന്നു അത്. തിരുവിതാംകൂറിന്റെ രാജാവും ബ്രിട്ടന്റെ രാജകുമാരനും.

ചാള്‍സും കാമില്ലയും താസിക്കുന്ന കൊച്ചിയലെ താജ് വിവാന്റ ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. തിരുവിതാംകൂര്‍ മഹാരാജ് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ കൊച്ചുമകനൊപ്പമാണ് കൊച്ചിയില്‍ എത്തിയത്. ഉച്ചക്ക് മുന്നേ മുക്കാലോടെയാണ് കൂടിക്കാഴ്ച തുടങ്ങിയത്. ചാള്‍സിന് സമ്മാനമായി ഒരു തിരുവിതാംകൂര്‍ പവനാണ് മഹാരാജാവ് നല്‍കിയത്. ചാള്‍സും കാമില്ലയും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം ചാള്‍സ് മഹാരാജാവിന് സമ്മാനിച്ചു.

ചൊവ്വാഴ്ച ചാള്‍സും കാമില്ലയും രണ്ട് വഴിക്കാണ് യാത്രകള്‍. രാവിലെ കൊച്ചി കപ്പല്‍ നിര്‍മാണ ശാല സന്ദര്‍ശിക്കുന്ന ചാള്‍സ് അവിടെ നിന്ന് അതിരപ്പിള്ളിയിലേക്ക പോകും. വെള്ളച്ചാട്ടവും കാടും കണ്ട് വൈകീട്ടോടെ കുമരകത്തേക്ക് തിരിക്കും. കാമില്ല രാവിലെ എറണാകുളം ജനറല്‍ ആശുപത്രി നഴ്‌സിങ് സ്‌കൂള്‍ സന്ദര്‍ശിക്കും. ആലുവ പാലസും സന്ദര്‍ശിക്കും. പിന്നെ രാജഗിരി സ്‌കൂളിലെ കുട്ടികളുമായി സംവദിക്കും. അതിന് ശേഷം വൈകീട്ട് കുമരകത്തേക്ക് തിരിക്കും.

English summary
Hearty welcome to Prince Charles.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X