കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരും കോഴിക്കോടും ഭീതിപടര്‍ത്തി തീക്കാറ്റ് വീശുന്നു

Google Oneindia Malayalam News

കണ്ണൂര്‍: വടക്കന്‍ കേരളത്തിലെ തീരദേശ മേഖലയില്‍ തീക്കാറ്റ് വീശുന്നതായി റിപ്പോര്‍ട്ട്. മുഴുപ്പിലങ്ങാടി ഭാഗത്തും പുതിയങ്ങാടി, മാട്ടൂല്‍ തീരദേശ മേഖലയിലുമുണ്ടായ തീക്കാറ്റ് പരിഭ്രാന്തി പടര്‍ത്തി . മുഴുപ്പിലങ്ങാട് ബീച്ച്, സമീപത്തെ എടക്കാട് കടപ്പുറം, ഏഴരക്കടപ്പുറം എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം രാവിലെ തീക്കാറ്റടിച്ചത് .

പ്രദേശത്തെ സസ്യങ്ങള്‍ മിക്കതും കരിഞ്ഞ നിലയിലാണ് . പുല്‍ച്ചെടികള്‍, വാഴയിലകള്‍ തെങ്ങിന്റെ ഓല എന്നിവയെല്ലാം തീയിട്ടതുപലെ കരിഞ്ഞുപോയി. രണ്ടും ദിവസമായി ആ പ്രദേശത്ത് ശക്തമായ മഴയും കാറ്റുമുണ്ട് .

Kozhicode

മഴപെയ്യുമ്പോഴും വല്ലാത്ത ചൂട് അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറയുന്നു . കഴിഞ്ഞ ദിവസം കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസ് ഭാഗത്തും തീക്കാററില്‍ ചെടികള്‍ കരിഞ്ഞിരുന്നു . മാട്ടൂല്‍, പുലിമുട്ട്, പുതിയങ്ങാടി നീരൊഴുക്കുംചാല്‍ , കക്കാടംചാല്‍ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം രാവിലെ തീക്കാറ്റ് വീശിയിരുന്നു . ഏറെ പരിഭ്രാന്തിയിലാണ് പ്രദേശവാസികള്‍ .

English summary
Heat Wave reported in coastal regions of Kannur and Kozhikkode.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X