കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് 'ഉഷ്ണതരംഗ' ത്തിന് സാധ്യത.. ജീവഹാനിക്ക് വരെ കാരണമായേക്കുമെന്ന് മുന്നറിയിപ്പ്!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഉഷ്‌ണതരംഗത്തിനു സാധ്യതയെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: രാജ്യത്ത് വരാനിരിക്കുന്ന ദിവസങ്ങളില്‍ ഉഷ്ണ തരംഗത്തിന് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. അതേസമയം ദക്ഷിണേന്ത്യന്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത് കാര്യമായി ബാധിക്കില്ലെന്നാണ് വിവരം. എങ്കിലും ഓഖി ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര മുന്നറിയിപ്പ് അവഗണിക്കേണ്ടെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.

summer hot

40ഡിഗ്രിയോ അതില്‍ കൂടുതലോ ചൂട് തുടര്‍ച്ചയായ ദിവസങ്ങളില്‍ അനുഭവപ്പെടുന്ന പ്രതിഭാസമാണ് ഉഷ്ണതരംഗം. മനുഷ്യനേയും ജീവജാലങ്ങളേയും ചുട്ടുകൊല്ലാന്‍ പ്രാപ്തമായ അവസ്ഥയിലേക്ക് വരെ ഇതിന്‍റെ തോത് ഉയര്‍ന്നേക്കാം. ചിലപ്പോള്‍ ഇത് ജീവഹാനിക്ക് വരെ കാരണമായേക്കും. ശരീരത്തില്‍ തടിപ്പ് തളര്‍ച്ച, പേശീവലിവ്, തലവേദന, മനംപുരട്ടല്‍, ഛര്‍ദ്ദി എന്നിവയാണ് ബാധിച്ചാലുള്ള ലക്ഷണങ്ങള്‍. രാവിലെ 11 മുതല്‍ മൂന്ന് മണിവരെ ആകും ചൂടിന് കാഠിന്യം കൂടുതല്‍ എന്നതിനാല്‍ ഈ സമയങ്ങളില്‍ പുറത്തിറങ്ങാതിരിക്കുന്നതാകും നല്ലത്.

കേരളത്തിന് ഇപ്പോള്‍ വേനല്‍ മഴ ലഭിക്കുന്നുണ്ടെന്നത് ആശ്വാസകരമാണ്. എങ്കിലും കേന്ദ്ര മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ അടിയന്തര സാഹചര്യം നേരിടാന്‍ സംസ്ഥാന,ജില്ലാ,ബ്ലോക്ക് തലങ്ങളില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്. ഇന്ത്യ മുഴുവന്‍ ബാധകമായ നിര്‍ദ്ദേശമാണ് വന്നതെങ്കിലും കേരളം ശക്തമായ മുന്‍ കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.

English summary
heat wave warning in country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X