കനത്ത ചൂട്; മോര്‍ച്ചറിയിലെ മൃതദേഹങ്ങളും ഉരുകുന്നു
പാലക്കാട്: കനത്ത ചൂടില്‍ ശീതീകരണ സംവിധാനങ്ങളുള്ള മോര്‍ച്ചയിലെ മൃതദേഹങ്ങള്‍ വെന്തുരുകുന്നെന്ന് റിപ്പോര്‍ട്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയിട്ടുള്ള പാലക്കാട് ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഒട്ടേറെ മൃതദേങ്ങള്‍ക്ക് ചൂട് കാരണം നിറം മാറ്റമുണ്ടായി.
ചൂട് 41 ഡിഗ്രിക്കും മുകളിലായതോടെയാണ് മോര്‍ച്ചയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ക്കുപോലും ഇത്തരത്തില്‍ മാറ്റം വന്നിരിക്കുന്നത്. മൂന്ന് മൃതദേഹങ്ങളാണ് കഴിഞ്ഞ രണ്ടാഴ്ചക്കുളില്‍ നിറം മാറിയത്. സാധാരണഗതിയില്‍ രണ്ട് മുതല്‍ നാല് ഡിഗ്രിവരെ ഊഷ്മാവിലാണ് മൃതദേഹങ്ങള്‍ സൂക്ഷിക്കാറ്.

ഈ ഊഷ്മാവില്‍ മൃതദേഹങ്ങള്‍ 24 മണിക്കൂര്‍വരെ കേടുകൂടാതെ ഇരിക്കും. എന്നാല്‍ ചൂട് കൂടിയതോടെ 14 മണിക്കൂര്‍ കഴിയുമ്പോള്‍ തന്നെ മൃതദേഹം അഴുകി തുടങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ രണ്ട് കംപ്രസറുള്ള ശീതീകരണസംവിധാനങ്ങള്‍ ഉപയോഗിച്ചിട്ടും മൃതദേഹം അഴുകുന്നത് തുടരുകയാണ്.
ചൂട് കാരണം മോര്‍ച്ചറിയില്‍ എത്തിക്കുന്നതിനു മുമ്പായിതന്നെ മൃതദേഹങ്ങള്‍ അഴുകി തുടങ്ങുന്നത് പതിവായിരിക്കുകയാണ്. മൃതദേഹങ്ങള്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ കേടുവരും. പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെറ്റായ നിഗമനം ഉണ്ടാകുന്നതിനാല്‍ മൃതദേഹങ്ങള്‍ പുജ്യം ഡിഗ്രിയില്‍ സൂക്ഷിക്കാന്‍ പറ്റില്ല.












Click it and Unblock the Notifications