കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് കനത്ത തിരിച്ചടി; കേന്ദ്രത്തിനെതിരായ പ്രമേയത്തെ പിന്തുണച്ച് ഒ രാജഗോപാല്‍,നിയമം പിൻവലിക്കണം

Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ കര്‍ഷക നിയമം പിന്‍വലിക്കണമെന്ന് കേരളത്തിലെ ബിജെപിയുടെ ഏക എംഎല്‍എ ഒ രാജഗോപാല്‍. കാര്‍ഷിക നിയമത്തിനെതിരെ സംസ്ഥാന നിയമസഭ കൊണ്ടുവന്ന പ്രമേയത്തിനെ എതിര്‍ത്ത് ഒ രാജഗോപാലും വോട്ട് ചെയ്യാതിരുന്നതോടെ ഐക്യകണ്ഠേനയാണ് പ്രമേയം പാസാക്കിയത്. നിയമസഭയുടെ പൊതു അഭിപ്രായത്തെ താന്‍ മാനിച്ചു. സംസാരിക്കാൻ സമയം ലഭിച്ചപ്പോൾ തന്റെ അഭിപ്രായം പറഞ്ഞുവെന്നും നിയമസഭാ സമ്മേളനത്തിന് പിന്നാലെ ഒ രാജഗോപാല്‍ പറഞ്ഞു.

Recommended Video

cmsvideo
കേന്ദ്രത്തിന്റെ കാര്‍ഷിക നിയമത്തിനെതിരെ ഒ രാജഗോപാല്‍ | Oneindia Malayalam

മാണി സി കാപ്പന്‍ ഇടഞ്ഞാല്‍ മറുപണിയുമായി സിപിഎം; എന്‍സിപി പിളരും, തുറുപ്പ് ചീട്ട് ശശീന്ദ്രന്‍മാണി സി കാപ്പന്‍ ഇടഞ്ഞാല്‍ മറുപണിയുമായി സിപിഎം; എന്‍സിപി പിളരും, തുറുപ്പ് ചീട്ട് ശശീന്ദ്രന്‍

പ്രമേയം ശബ്ദ വോട്ടോടെ പാസാക്കിയപ്പോള്‍ ഒ രാജഗോപാല്‍ നിയമസഭയില്‍ ഉണ്ടായിരുന്നിട്ടും എതിര്‍ത്ത് വോട്ട് ചെയ്യാന്‍ തയ്യാറായില്ല.
പ്രമേയത്തിലെ ചില നിര്‍ദേശങ്ങളോട് എനിക്ക് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. അത് ഞാന്‍ സഭയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കര്‍ഷക നിയമം പിന്‍വലിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന ഒ രാജഗോപാലിന്‍റെ അഭിപ്രായം ബിജെപിക്കും കേന്ദ്ര സര്‍ക്കാറിന് കനത്ത തിരിച്ചടിയാണ്. സംഭവത്തെ കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനോട് അഭിപ്രായം തേടിയെങ്കിലും കാര്യങ്ങള്‍ പരിശോധിച്ചതിന് ശേഷം മാത്രം മറുപടി പറയാമെന്നാണ് അദ്ദേഹം പറഞ്ഞത്.

 orajagopal-

അതേസമയം, നേരത്തെ പ്രമേയത്തിന്‍ മേല്‍ നടന്ന ചര്‍ച്ചയില്‍ നിയമസഭയില്‍ സംസാരിച്ചപ്പോള്‍ പ്രമേയത്തിലെ ചില ഭാഗങ്ങള്‍ക്കെതിരെ ഒ രാജഗോപാല്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നത് കര്‍ഷകര്‍ക്ക് എല്ലാ സംരക്ഷണവും ഉറപ്പ് വരുത്താന്‍ ഉദ്ദേശിച്ചാണെന്നും പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമായിരുന്നു ഒ രാജഗോപാല്‍ പറഞ്ഞത്.

ജോസ് കെ മാണി കരുത്തന്‍; കൂടെ പോന്നത് 80ലധികം പഞ്ചായത്ത്, 13 ഇടത്ത് പ്രസിഡന്റ് , ജോസഫിന്റെ കാര്യം ...ജോസ് കെ മാണി കരുത്തന്‍; കൂടെ പോന്നത് 80ലധികം പഞ്ചായത്ത്, 13 ഇടത്ത് പ്രസിഡന്റ് , ജോസഫിന്റെ കാര്യം ...

കര്‍ഷകരെ ചൂഷണം ചെയ്യുന്ന ഇടനിലക്കാരനേയും കമ്മീഷന്‍ ഏജന്‍റുമാരേയും ഒഴിവാക്കി കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള മാര്‍ക്കറ്റുകളില്‍ കൊണ്ടുപോയി വില്‍ക്കാന്‍ അധികാരം നല്‍കുന്ന നിയമമാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത്. ഈ നിയമത്തെ എതിര്‍ക്കുന്നവര്‍ കര്‍ഷക താല്‍പര്യത്തിന് എതിരായി നില്‍ക്കുന്നവരാണെന്നും ഒ രാജഗോപാല്‍ പറഞ്ഞു. മുന്‍പ് കോണ്‍ഗ്രസ് അവരുടെ പ്രകടനപത്രികയില്‍ പറഞ്ഞ കാര്യമാണ് ഇത്. സിപിഎമ്മും ഇതിനായി ആവശ്യം ഉന്നയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

ഗവർണർക്കെതിരെ മുഖ്യമന്ത്രി; സഭ ചേരുന്നതിൽ ഗവർണർക്ക് വിവേചനാധികാരം ഉപയോഗിക്കാനാകില്ലഗവർണർക്കെതിരെ മുഖ്യമന്ത്രി; സഭ ചേരുന്നതിൽ ഗവർണർക്ക് വിവേചനാധികാരം ഉപയോഗിക്കാനാകില്ല

English summary
Heavy blow to BJP and Center; O Rajagopal calls for repeal of agricultural law
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X