വൈദ്യുതി ചാര്‍ജ് ഈടാക്കാനെത്തുമ്പോള്‍ വീട്ടില്‍ ആളില്ലേ? എങ്കില്‍ പണി കിട്ടും
തിരുവനന്തപുരം; ഇനി മുതല്‍ വൈദ്യുതി ചാര്‍ജ് ഈടാക്കാനെത്തുമ്പോള്‍ വീട് പൂട്ടിയിട്ട നിലയില്‍ കണ്ടാല്‍ കനത്ത പിഴ. വൈദ്യുതിയുടെ വിതരണവും നിരക്കും സംബന്ധിച്ച് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ പുറപ്പടുവിച്ച നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് വൈദ്യുതി ബോര്‍ഡിന്റെ ഈ പുതിയ ഉത്തരവ്.
എന്തായാലും വൈദ്യുതി ഉപയോക്താക്കള്‍ക്ക് വലിയ പണി തന്നെയാണ് ബോര്‍ഡിന്റെ ഈ പുതിയ ഉത്തരവ്. മീറ്റര്‍ റീഡര്‍മാര്‍ എപ്പോള്‍ വീട്ടില്‍ വരുമെന്ന് വിചാരിച്ചാണ് ഉപയോക്താക്കള്‍ ഇരിക്കേണ്ടത്. എന്നാല്‍ വൈദ്യുതി വിതരണത്തിന്റെ 111ാം വകുപ്പ് പ്രകാരം ശരിയായ രീതിയില്‍ വൈദ്യുതി ഉപയോഗം രേഖപ്പെടുത്താന്‍ അവകാശമുണ്ടെന്നും ബോര്‍ഡ് അധികൃതര്‍ പറയുന്നു.

പൂട്ടി കിടക്കുന്ന ഫ്‌ളാറ്റുകളിലെയും വീടുകളിലെയും വൈദ്യുതി നിരക്ക് ശരിയായ രീതില്‍ രേഖപ്പെടുത്തുന്നതില്‍ പ്രയാസമുണ്ടാകുന്നുണ്ട്. എന്നാല്‍ ശരിയായ രീതിയില്‍ നിരക്ക് രേഖപ്പെടുത്തുന്നതിന് വേണ്ടിയാണ് പുതിയ ഉത്തരവുക്കൊണ്ട് പ്രധാനമായും ഉദ്യേശിക്കുന്നത്.
തുടര്‍ച്ചയായി രണ്ട് പ്രാവശ്യം വീടുകള്‍ അടഞ്ഞ് കടന്നാലാണ് പ്രശ്‌നമാകുന്നത്. ഇതേ രീതിയില്‍ രണ്ട് തവണ സംഭവിച്ചാല്‍ 250 രൂപ പിഴയും, രണ്ടില്‍ കൂടുതല്‍ പ്രാവശ്യം വീട്ടില്‍ ആളില്ലെങ്കില്‍ 500 രൂപ എന്നിങ്ങനെയാണ് പിഴ ഈടാക്കുക.












Click it and Unblock the Notifications