കേരളത്തില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ജാഗ്രത നിര്‍ദേശം നല്‍കി
സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം ജില്ലാ കളക്ടര്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി.
കോഴിക്കോട്: സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം ജില്ലാ കളക്ടര്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി.
താലൂക്കില്‍ 24 മണക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളും ആവശ്യമുള്ളിടത്തെല്ലാം ദുരിതാശ്വാസകേന്ദ്രങ്ങളും തുറക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

മലയോര മേഖലയിലേക്കുള്ള യാത്ര രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ഏഴ് വരെയുള്ള സമയത്ത് പരിമിതപ്പെടുത്താനും നിര്‍ദേശമുണ്ട്. മഴയുള്ള സമയങ്ങളില്‍ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ നിര്‍ദ്ദേശമുണ്ട്.
സ്‌കൂള്‍ വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നവരും സ്‌കൂള്‍ അധ്യാപകരും ജീവനക്കാരും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക ശ്രദ്ധിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Recommended Video



Click it and Unblock the Notifications