കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരണത്തിലും അവര്‍ ഒന്നിച്ച്; കൊക്കയാറില്‍ നിന്ന് കണ്ടെത്തിയത് 9 മൃതദേഹങ്ങള്‍, സംസ്ഥാനത്ത് 23 മരണം

Google Oneindia Malayalam News

ഇടുക്കി: തെക്കന്‍ ജില്ലകളില്‍ തകര്‍ത്തു പെയ്ത പേമാരിയുടെ ഫലമായി മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും രൂക്ഷമായി പ്രദേശങ്ങളില്‍ നിന്നും ദുരന്ത വാര്‍ത്തയാണ് നിമഷം തോറും പുറത്ത് വന്ന്‌കൊണ്ടരിക്കുന്നത്. നേരത്തെ ഇടുക്കി കൊക്കയാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ട മൂന്ന് കുഞ്ഞുങ്ങളുടെ മൃതദേഹം കണ്ടെടുത്തിരുന്നു. വൈകീട്ടോടെ അതേ സ്ഥലത്ത് നിന്നും വീണ്ടും ആറ് പേരുടെ മൃതദേഹമാണ് കണ്ടെടുത്തത്. നാല് കുട്ടികളുടെയും ഒരു സ്ത്രീയുടെയും ഒരു പുരഷന്റെയും മൃതദേഹമാണ് കണ്ടെടുത്തത്. ഇതോടെ സംസ്ഥാനത്ത് രണ്ട് ദിവസമായി പെയ്ത മഴക്കെടുതിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 23 ആയി.ഷാജി ചിറയില്‍ (57), ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28), മകന്‍ അമീന്‍ സിയാദ് (10), മകള്‍ അംന സിയാദ് (7), കല്ലുപുരയ്ക്കല്‍ ഫൈസലിന്റെ മക്കളായ അഫ്സാന്‍ ഫൈസല്‍ (8), അഹിയാന്‍ ഫൈസല്‍ (4) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. ഇനി മൂന്ന് വയസുകാരനായ സച്ചു ഷാഹിലിനെയാണ് കണ്ടാത്താനുള്ളത്. കൊക്കയാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവരിലേറെയും കുട്ടികളാണ്.

ke

പ്രളയത്തിനിടയിലും വര്‍ഗീയ പ്രചാരണം; പിന്നില്‍ സംഘപരിവാര്‍ അജണ്ട സംശയിച്ച് അബ്ദുറബ്ബ്പ്രളയത്തിനിടയിലും വര്‍ഗീയ പ്രചാരണം; പിന്നില്‍ സംഘപരിവാര്‍ അജണ്ട സംശയിച്ച് അബ്ദുറബ്ബ്

ഉരുള്‍പൊട്ടലില്‍ കൊക്കയാറില്‍ ഏഴ് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. രക്ഷാ പ്രവര്‍ത്തനത്തിനായി ഡോഗ് സ്‌ക്വാഡിനേയും കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങളും എത്തിച്ചിരിക്കുകയാണ്. എന്നാല്‍ പ്രദേശത്ത് തുടരുന്ന മഴ രക്ഷാ പ്രവര്‍ത്തനം തടസപ്പെടുത്തയെങ്കിലും നിലവില്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.
കോട്ടയം ജില്ലയിലെ കൂട്ടിക്കലിലുണ്ടായ ഉരുള്‍ പൊട്ടലില്‍ 10 പേരാണ് കൊല്ലപ്പെട്ടത്. ഇന്നലെ മൂന്ന് പേരുടെ മൃതദേഹവും ഇന്ന് ഏഴുപേരുടെ മൃതദേഹവും കണ്ടെടുത്തു. മാര്‍ട്ടിന്‍ (48), മാര്‍ട്ടിന്റെ ഭാര്യ സിനി (45), അമ്മ ക്ലാരമ്മ, മക്കളായ സാന്ദ്ര (14), സോന (12), സ്നേഹ (10) എന്നിങ്ങനെ ഒരു കുടുംബത്തിലെ ആറു പേരടക്കമാണ് 10 പേര്‍ മരിച്ചത്. ഇവിടെ എത്രപേരെയാണ് ഇനി കണ്ടെത്താനുള്ളത് എന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭച്ചിട്ടില്ല. കുറഞ്ഞത് മൂന്നുപേരെയെങ്കിലും ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിലയിരുത്തല്‍. കോട്ടയം ജില്ലയിലെ കൂട്ടിക്കലും ഇടുക്കി ജില്ലയില്‍ ഉള്‍പ്പെടുന്ന കൊക്കയാറും തമ്മില്‍ ഏതാനും കിലോമീറ്ററുകളുടെ മാത്രം വ്യത്യാസമാണുള്ളത്. കോട്ടയം-ഇടുക്കി ജില്ലകളെ വേര്‍തിരിക്കുന്ന പുല്ലകയാറിന് സമീപ പ്രദേശങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. രണ്ട് ജില്ലകളിലാണെങ്കിലും ഒരേ ഭൂപ്രകൃതി നിലനില്‍ക്കുന്ന പ്രദേശങ്ങളാണിവ. പകല്‍ സമയത്ത് മഴ കുറഞ്ഞ് നിന്നത് രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കി. പൂര്‍ണമമായും മണ്ണിലകപ്പെട്ട നിലയിലാണ് മൃതദേഹങ്ങള്‍ ഇവിടെ നിന്നും കണ്ടെത്താനായത്. കെട്ടിപിടിച്ച നിലയിലായിരുന്ന കുട്ടികളുടെ മൃതദേഹം കണ്ടെടുത്തത്. കുട്ടികള്‍ കളിക്കുന്നതിനിടെ മണ്ണ് വന്ന് വീണതെന്നാണ് കരുതുന്നത്.

ദൃശ്യ ഇത് എന്തൊരു ഭംഗിയാണ് കാണാന്‍; താരത്തിന്റെ ഏറ്റവും പുതിയ ചിത്രം വൈറല്‍

അന്‍വറിന്റെ ചോദ്യത്തിനും മറുപടി കൃത്യമായി പറയേണ്ടി വരും, Wait and see; വാക്‌പോര് തുടരുന്നുഅന്‍വറിന്റെ ചോദ്യത്തിനും മറുപടി കൃത്യമായി പറയേണ്ടി വരും, Wait and see; വാക്‌പോര് തുടരുന്നു

Recommended Video

cmsvideo
ഒഴുകി വരുന്ന കുടുംബത്തെ രക്ഷിക്കുന്നു.. ഹോ നമിച്ചു ഈ KSRTC ജീവനക്കാരന് മുന്നിൽ

നിരവധി പേരുടെ വീടകുളാണ് ഉരുള്‍പൊട്ടലിനിടെയുണ്ടായ മലവെള്ളപാച്ചിലില്‍ തകര്‍ന്നത്. ഉപജീവനമാര്‍മായിരുന്ന സ്ഥാപനങ്ങളും കടകളും മണ്ണിനടിയിലായി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നിരവധിപേരുടെ സ്വപ്‌നങ്ങളെല്ലാം ഒറ്റ നിമിഷം കൊണ്ട് മണ്ണിലാകുന്ന കാഴ്ചയാണ് കോട്ടയത്തും ഇടുക്കിയിലും കണ്ടത്. അതേസമയം ഇവിടങ്ങളില്‍ മഴ കുറഞ്ഞത് രക്ഷാ പ്രവര്‍ത്തനം കൂടുതല്‍ സുഗമമായി നടത്താന്‍ സാധ്യമായി. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കുറഞ്ഞതാണ് സംസ്ഥാനത്ത് ഇന്ന് മഴകുറയാന്‍ കാരണമായത്. തെക്കന്‍ ജില്ലകളില്‍ കൂടാതെ വടക്കന്‍ ജില്ലകളിലും ഇന്ന് ശക്തമായി തന്നെ മഴ പെയ്തിരുന്നു. മഴ കുറഞ്ഞെങ്കിലും സംസ്ഥാനത്ത് മലയോര ജില്ലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ച് ഇടുക്കി, കോട്ടയം ജില്ലയുടെ മലയോര ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്ക്. ഉച്ചയോടെ കോട്ടയം കുമളി റോഡിലൂടെയുള്ള ഗതാഗതം പുനസ്ഥാപിച്ചിരുന്നു. 19 വരെ മഴ പെയ്യുമെന്നാണ് കലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.

മഴക്കെടുതി: സംസ്ഥാനത്ത് ഇതുവരെ 23 മരണം സ്ഥിരീകരിച്ചു; രക്ഷാ പ്രവര്‍ത്തനം തുടരുന്നുമഴക്കെടുതി: സംസ്ഥാനത്ത് ഇതുവരെ 23 മരണം സ്ഥിരീകരിച്ചു; രക്ഷാ പ്രവര്‍ത്തനം തുടരുന്നു

English summary
heavy rain 23 persons dead due to land slide and heavy rain in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X