കനത്ത മഴ തിരിച്ചടി ഏറ്റുവാങ്ങി വിനോദ സഞ്ചാര മേഖല ഹൈഡല്‍ ടൂറിസം പദ്ധതികള്‍ നിലച്ചു
തൊടുപുഴ: കനത്ത മഴയില്‍ മണ്ണിടിച്ചിലും മറ്റും രൂക്ഷമായതോടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാര്‍ ആളൊഴിഞ്ഞ് അനാഥമായ അവസ്ഥയില്‍ ദുരന്ത സാധ്യത കണക്കിലെടുത്ത് ഹൈഡല്‍ ടൂറിസം കേന്ദ്രങ്ങളിലെ ബോട്ടിംഗ് നിര്‍ത്തിവച്ചു.ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ രാജമലയും അടച്ചു. വിനോദ സഞ്ചാരികളുടെ തിരക്കു കുറഞ്ഞതോടെ കച്ചവട സ്ഥാപനങ്ങള്‍ക്കും മൂന്നാറിലെ വ്യാപരികള്‍ക്കും തിരിച്ചടയിയായി.

കാലവര്‍ഷ ശക്തി പ്രാപിച്ച് ജില്ലയുടെ വിവിധ ഇടങ്ങളില്‍ നാശം വിതച്ചതോടെ ഏറ്റവും വലിയ വിനോദ സഞ്ചാര മേഖലയായ മൂന്നാര്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ദേശീയപാതയില്‍ മണ്ണിടിച്ചിലും ഗതാഗത തടസ്സവും രൂക്ഷമായതോടെ വിനോദ സഞ്ചാരികളുടെ കടന്നുവരവും നിലച്ചിരിക്കുകയായാണ്. മൂന്നാര്‍മേഖലയില്‍ ഉള്‍പ്പെട്ട, മാട്ടുപ്പെട്ടി, കുണ്ടള,തേക്കടി, ചെങ്കുളം ആനയിറങ്കല്‍ അടക്കമുള്ള ഹൈഡല്‍ ടൂറിസം സെന്ററുകളില്‍ ബോട്ടിംഗ് അടക്കം നിലച്ചു. പ്രധാന കേന്ദ്രമായ രാജമലയിലേയ്ക്ക് പ്രവേശനവും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. മണ്ണിടിച്ചിലും ഒപ്പം ശക്തമായ കാറ്റും നിലനില്‍ക്കുന്നതിനാല്‍ വിനോദ മേഖല ഒറ്റപ്പെട്ട അവസ്ഥയിലാണ്.
വിനോദ സഞ്ചാര മേഖല നിശ്ചലമായതോടെ വിനോദ സഞ്ചാര മേഖലയെമാത്രം ആശ്രയിച്ച് ഉപജീവന മാര്‍ഗ്ഗം കണ്ടെത്തിയിരുന്ന ചെറുകിട വ്യാപാരികളടക്കം വലിയ പ്രതിസന്ധിയിലായിരുക്കുന്ന അവസ്ഥയാണ്. തോട്ടം മേഖലകളിലും ജോലികള്‍ നിര്‍ത്തിവച്ചിരിക്കുന്നതിനാല്‍ തൊഴിലാളി കുടുംബങ്ങളും പട്ടിണിയുടെ നടുവിലാണ്. തൊഴിലാളികള്‍ക്കടക്കം സര്‍ക്കാര്‍ സഹായമെത്തിക്കണമെന്ന ആവശ്യവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ഒരാഴ്ചയോളമായി കനത്ത മഴയാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്.ഇന്ന് പുലര്‍ച്ചെ മഴക്ക് നേരിയ ശമനമുണ്ടായിരുന്നെങ്കിലും കാറ്റും മഴയും വീണ്ടും ശക്തിയാകാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല.മൂന്നാര്‍ ഉള്‍പെടെയുള്ള മേഖലകളിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ഇനിയും ഒരാഴ്ചയിലേറെ സമയം വേണ്ടിവരുമെന്നതും ഉറപ്പ്.












Click it and Unblock the Notifications