കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാൾ ഉൾക്കടലിൽ ന്യൂമർദ്ദം: കേരളത്തിൽ മഴ കനക്കുന്നു, അടുത്ത 24 മണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യത!!

Google Oneindia Malayalam News

ദില്ലി: കേരളത്തിൽ കാലവർഷം ശക്തിപ്രാപിക്കുമ്പോൾ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. ഇതോടെ കേരളത്തിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം ഒഡിഷ തീരം വഴി കേരളത്തിലേക്ക് പ്രവേശിക്കുമെന്നും ഇതോടെ കേരളം മുതൽ ഗുജറാത്ത് വരെയുള്ള സംസ്ഥാനങ്ങളിൽ അടുത്ത നാല് ദിവസത്തേക്ക് ശക്തമായ മഴലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പിൽ ചൂണ്ടിക്കാണിക്കുന്നു.

എന്‍ഐഎ യുഎഇയിലേക്ക്, ഫൈസലും ടീമും കുടുങ്ങും, അറ്റാഷെയും ഹവാല ഇടപാടുകളും.....എന്‍ഐഎ യുഎഇയിലേക്ക്, ഫൈസലും ടീമും കുടുങ്ങും, അറ്റാഷെയും ഹവാല ഇടപാടുകളും.....

ആഗസ്റ്റ് ഏഴ്, എട്ട്, ഒമ്പത് തിയ്യതികളിൽ സംസ്ഥാനത്ത് അതിശക്തമായ മഴലഭിക്കുന്നുമെന്നും മണ്ണിടിച്ചിന് സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്താനും നിർദേശമുണ്ട്. ആഗസ്റ്റ് 10ന് ശേഷം മഴയുടെ തീവ്രത കുറഞ്ഞേക്കാമെങ്കിലും അടുത്ത ആഴ്ച ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നുമാണ് സൂചനകൾ. അതേ സമയം കേരളത്തിൽ കാലവർഷത്തിൽ കുറവ് മഴ മാത്രമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. തുടർച്ചയായി ബംഗാൾ ഉൾക്കടലിൽ രൂപമെടുക്കുന്ന ന്യൂനമർദ്ദം ഈ കുറവ് നികത്തുമെന്നും വിഗദ്ധർ വിലയിരുത്തുന്നു.

download-1

Recommended Video

cmsvideo
Heavy Rain In Kerala, Orange Alert In Five Districts

അതേ സമയം അടുത്ത 3 മണിക്കൂറിനിടെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലെ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ മഴയ്ക്കും 40 കിമി വരെ വേഗത്തിൽ കാറ്റ് വീശുന്നതിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ് നൽകിയിട്ടുണ്ട്.

കാലവർഷം ആരംഭിച്ച് ആഗസ്റ്റ് മൂന്ന് വരെയുള്ള കാലയളവിനുള്ളിൽ കേരളത്തിൽ 19% കുറവ് മഴയാണ് ലഭിച്ചിട്ടുള്ളത്. വയനാട്ടിലും ഇടുക്കിയിലുമാണ് ഏറ്റവും കുറച്ച് മഴ ലഭിച്ചിട്ടുള്ളത്. ശക്തമായ മഴ ലഭിച്ചാലും കേരളത്തിൽ കഴിഞ്ഞ രണ്ട് വർഷങ്ങളിലേതിന് സമാനമായി പ്രളയ സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നത്. കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. അതേ സമയം വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിൽ ആഗസ്റ്റ് 20 വരെ വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. ആഗസ്റ്റ് അഞ്ച് മുതൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും കഴിഞ്ഞ വർഷത്തിന് സമാനമായി പ്രളയ സാധ്യത നിലനിൽക്കുന്നുവെന്നും നേരത്തെ കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചിരുന്നു.

English summary
Heavy rain alert in Kerala for next 24 housrs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X