കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിൽ അഞ്ച് ദിവസത്തേക്ക് പരക്കെ മഴ ലഭിക്കാൻ സാധ്യതയെന്ന് അറിയിപ്പ്. 2021 ഏപ്രിൽ 8 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 30 -40 കിമി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

കേരളത്തിൽ കൊവിഡ് ഉയരുന്നു; ഇന്ന് 4353 പേര്‍ക്ക് രോഗം..3858 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെകേരളത്തിൽ കൊവിഡ് ഉയരുന്നു; ഇന്ന് 4353 പേര്‍ക്ക് രോഗം..3858 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ഞായർ, തിങ്കൾ ദിവസങ്ങളിൽ മധ്യ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ 64. 5 എംഎം മുതൽ 115.5 എംഎം വരെ മഴ ലഭിക്കുന്ന ശക്തമായ മഴയ്ക്കും സാധ്യത.

images-15718

ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം, ചിത്രങ്ങള്‍

ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. (ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം). മലയോര മേഖലയിൽ ഇടിമിന്നൽ സജീവമാകാനാണ് സാധ്യത.
ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

ഹോട്ടായി ഹിന ഖാൻ, ചിത്രങ്ങൾ കാണാം

English summary
Heavy rain alert in Kerala for next five days, Yellow alert in three districts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X