Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിശക്തമായ മഴ;കണ്ണൂരും കാസർഗോഡും ഇന്ന് ഓറഞ്ച് അലർട്ട്, ബാക്കി ജില്ലകളിൽ യെല്ലോ

സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് കണ്ണൂരും കാസർഗോഡും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

rain2-

മഴക്കുറവ്; ഡാമുകളിൽ ജലനിരപ്പ് താഴുന്നു, വൈദ്യുതി പ്രതിസന്ധി രൂക്ഷം

തിരുവനന്തപുരം: ജൂൺ അവസാനിക്കാറായിട്ടും പ്രതീക്ൽിച്ച മഴ ലഭിക്കാത്തതിനാൽ വൈദ്യുതി മേഖലയിൽ അനുഭവപ്പെടുന്നത് കനത്ത പ്രതിസന്ധി. മഴക്കുറവ് മൂലം ജലവൈദ്യുത പദ്ധതികളുടെ ഡാമുകളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെ പീക്ക് അവറുകളിലെ ആവശ്യത്തിന് വൈദ്യുതി തികയാത്ത അവസ്ഥയാണ്.

കെ.എസ്.ഇ.ബിയുടെ ഡാമുകളിൽ നിലവിൽ 21 ശതമാനം വെള്ളം മാത്രമാണുള്ളത്. ഇത് 871.26 മില്യൺ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ മാത്രമേ തികയൂ. സമീപവർഷങ്ങളിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ജലനിരപ്പാണിത്. കാലവർഷം തുടങ്ങിയ ജൂൺ 4-ന് സംഭരണികളിൽ 17 ശതമാനം വെള്ളമാണുണ്ടായിരുന്നത്. എന്നാൽ മഴ ലഭിച്ചിട്ടും ഡാമുകളിലെ ജലനിരപ്പിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്നാണ് ലോഡ് ഡിസ്പാച്ച് സെന്ററിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

പ്രതിസന്ധി ഒഴിവാക്കാൻ ഇടുക്കി ഉൾപ്പെടെയുള്ള പ്രധാന പദ്ധതികളിൽ നിന്നുള്ള ഉത്പാദനം കെ.എസ്.ഇ.ബി പരിമിതപ്പെടുത്തിയിരിക്കുകയാണ്. നിലവിൽ എല്ലാ ഡാമുകളിൽ നിന്നStatus ഭായി ശരാശരി 11.7 മില്യൺ യൂണിറ്റ് വൈദ്യുതി മാത്രമാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്.

സംസ്ഥാനത്തെ ജൂണിലെ ശരാശരി പ്രതിദിന ഉപഭോഗം 88 മില്യൺ യൂണിറ്റാണ്. ഇതിൽ വലിയൊരു പങ്കും (ശരാശരി 74.3 മില്യൺ യൂണിറ്റ്) പുറത്തുനിന്ന് എത്തിക്കുകയാണ് ചെയ്യുന്നത്.

36% മഴക്കുറവ്
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ജൂൺ 1 മുതൽ 27 വരെ സംസ്ഥാനത്ത് 36 ശതമാനം മഴയുടെ കുറവുണ്ട്. തിരുവനന്തപുരം, പത്തനംതിട്ടയിൽ മാത്രമാണ് സാധാരണ തോതിൽ മഴ ലഭിച്ചത്. കനത്ത ചൂട് കാരണം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വൈദ്യുതിക്ക് ആവശ്യക്കാർ ഏറിയതോടെ പുറത്തുനിന്ന് കൂടുതൽ വൈദ്യുതി എത്തിക്കുന്നതിനും തടസ്സമുണ്ട്.

ജൂൺ 15 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിലേക്ക് (സെപ്റ്റംബർ പകുതി ഒഴിച്ച്) ഹ്രസ്വകാല കരാറടിസ്ഥാനത്തിൽ വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി റഗുലേറ്ററി കമ്മീഷന്റെ അനുമതി തേടിയിട്ടുണ്ട്. ഡാമുകളിൽ ജലനിരപ്പ് വളരെ കുറവാണെന്ന് ബോർഡ് ഹർജിയിൽ ബോധിപ്പിച്ചു.

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് മുൻപ് വാങ്ങിയ വൈദ്യുതി തിരിച്ചുനൽകേണ്ട സമയമാണിത്. എന്നാൽ ഉത്പാദനം കുറഞ്ഞതോടെ വൈദ്യുതി തിരിച്ചുനൽകാനാകാത്ത സ്ഥിതിയിലാണ് ബോർഡ്. ഹർജിയിൽ റഗുലേറ്ററി കമ്മീഷന്റെ തീരുമാനം ഉടനുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+