കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂത്താട്ടുകുളം ടൗൺ കുളമായി; കനത്ത മഴ പരക്കെ നാശനഷ്ടം, വെള്ളത്തിൽ മുങ്ങി നാട്

  • By Desk
Google Oneindia Malayalam News

കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭ കാര്യാലയം മുതൽ ജൂവൽ ജംഗ്ഷൻ വരെ വെള്ളം ഓടയിൽ ഒഴുകാൻ പറ്റാതെ കെട്ടി നിൽക്കയാണ്‌. അശാസ്ത്രീയമായ റോഡ് നിർമ്മാണമാണ് വെള്ളക്കെട്ടിന് കാരണം. അക്ഷരാർത്ഥത്തിൽ ടൗൺകുളമായി മാറി.

rain

കൂത്താട്ടുകുളം - നടക്കാവ് ദേശീയ പാതയിൽ ഒലിയപ്പുറം മുതൽ കാക്കൂർ വരെ പലയിടങ്ങളിലും വെള്ളക്കെട്ടിൽ മുങ്ങി.ഇതോടെ നടക്കാവ് ദേശീയ പാതയിൽ യാത്ര ദുഷ്ക്കരമായി. കാക്കൂർ അമ്പലം പടി ഭാഗത്ത് ഗ്രാമീണ വായനശാലക്കു സമീപം ചെ ളി ഓടക്കുള്ളിൽ അടിഞ്ഞതുമൂലം ഒഴുകിയെത്തുന്ന വെള്ളം മറ്റെങ്ങും പോകാനില്ലാതെ റോഡിൽ കെട്ടിക്കിടക്കുന്നു. കാൽനടക്കാരേയും ഇരുചക്രവാഹനക്കാർക്കും യാത്ര ദുഷ്ക്കരമായി.തിരുമാറാടി എടപ്രക്കാവ് കവല, വാളിയപ്പാടം, ഒലിയപ്പുറം എന്നിവിടങ്ങളിൽ മുട്ടോളം വെള്ളമായി.
rain

പൈറ്റ ക്കുളത്ത് പേരൂർകുളം ഇടിഞ്ഞ് താണു വെള്ളം മെത്തി ഒഴുകി. ഇടയാർ പള്ളിപ്പടിയിൽ റോഡിൽ വെള്ളം കയറിയതിനാൽ യാത്രക്കാരെ കുറെ നേരം വിഷമത്തിലാക്കി. കിഴകൊമ്പ് വളപ്പ് കവലയിൽ ബസ്സ് സ്റ്റോപ്പിൽ വെള്ളം കെട്ടി. മരങ്ങൾ കടപുഴകി വീണതിനാൽ പല സ്ഥലങ്ങളിലും വൈദ്യുതി ഇന്നലെയോടെ നിലച്ചു.

English summary
heavy rain badly damaged kuthattukualm town
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X