കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനത്തമഴയ്ക്ക് സാധ്യത; മലപ്പുറത്ത് കലക്ടറുടെ ജാഗ്രതാ നിര്‍ദ്ദേശം, കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും

  • By നാസര്‍
Google Oneindia Malayalam News

മലപ്പുറം: മേയ് 28 വരെ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിനെ തുടര്‍ന്നു മലപ്പുറത്ത് താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. അതിശക്തമായ മഴ ലഭിക്കുമെന്നതിനാല്‍ ജില്ലയില്‍ ജാഗ്രത പുലര്‍ത്തണമെന്നും കലക്ടര്‍ അറിയിച്ചു. അപകടം ഒഴിവാക്കാന്‍ മുന്‍കരുതലുകള്‍ എടുക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെ മലയോര മേഘലകളിലേക്കുള്ള യാത്ര ഒഴിവാക്കണം. വെള്ളച്ചാട്ടങ്ങളിലും കടലിലും കുളിക്കുന്നത് ഒഴിവാക്കണം. പുഴകള്‍ ,ചാലുകള്‍, വെള്ളക്കെട്ടുകള്‍ എന്നിവിടങ്ങളില്‍ ഇറങ്ങരുത്.

rain

കനത്ത മഴയില്‍ ബിയ്യം പുളിക്കകടവ് സ്വദേശി വടക്കേത്താക്കല്‍ ഗംഗാധരന്റെ വീടിന് മുകളിലേക്ക് വീണആല്‍ മരം

മലയോര മേഘലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനനങ്ങള്‍ നിര്‍ത്തുന്നത്, മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യാതിരിക്കുവാന്‍ ശ്രദ്ധിക്കണം വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ കാറ്റിലും മഴയിലും, വ്യാപക നാശനഷ്ടം. പൊന്നാനിനൈതല്ലൂരില്‍ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. ബിയ്യം പുളിക്കകടവില്‍ വീടിനു മുകളിലേക്ക് മരം വീണ് മേല്‍ക്കൂര തകര്‍ന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ ആരംഭിച്ച മഴയിലും, ശക്തമായ കാറ്റിലും, ഇടിമിന്നലിലും വ്യാപകമായ നാശ നഷ്ടമാണ് പൊന്നാനി മേഖലയിലുണ്ടായത് .കാറ്റിലും മഴയിലും നൈതല്ലൂര്‍ കല്ല് വെട്ട് കുഴി അംഗന്‍വാടിക്ക് സമീപത്തെ തയ്യല്‍ കൊടിയില്‍ അബ്ദുല്ലയുടെ വീട്ടുപറമ്പിലെ കിണറാണ് ഇടിഞ്ഞുതാഴ്ന്നത്.


കിണറിന്റെ ഒരു ഭാഗം ഇടിഞ്ഞ്, മണ്ണും ചെളിയും കിണറ്റിലേക്ക് വ്യാപിച്ചു.വീട്ടുകാര്‍ ശുദ്ധജലത്തിനായി ഉപയോഗിക്കുന്ന കിണറാണ് ഉപയോഗശൂന്യമായി മാറിയത്.കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെയാണ് ബിയ്യം പുളിക്കകടവ് സ്വദേശി വടക്കേത്താക്കല്‍ ഗംഗാധരന്റെ വീടിന് മുകളിലേക്ക് ആല്‍ മരം വീണത്.വീടിന്റെ മുന്‍വശത്തെ പൊതു സ്ഥലത്തുണ്ടായിരുന്ന രണ്ട് ആല്‍മരങ്ങള്‍ മഴയില്‍ വേരോടെ കടപുഴകി വീടിനു മുകളിലേക്ക് പതിക്കുകയായിരുന്നു. മരം വീണതോടെ വീടിന് പൊട്ടലുണ്ടാവുകയും, ഓലകൊണ്ട് മേഞ്ഞ അടുക്കള തകരുകയും ചെയ്തു.കൂടാതെ പലയിടത്തും ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ കത്തിനശിക്കുകയും ചെയ്തു.ലക്ഷങ്ങളുടെ നാശനഷ്ടമാണുണ്ടായത്.സംഭവ സ്ഥലം അധികൃതര്‍ പരിശോധിച്ചു

English summary
heavy rain-Collector's alert in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X