കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യകേരളത്തിലും മലബാറിലും അതിതീവ്രമഴ തുടരും.. അടുത്ത 48 മണിക്കൂർ നിർണായകം

Google Oneindia Malayalam News

Recommended Video

cmsvideo
മധ്യകേരളത്തിലും മലബാറിലും അതിതീവ്രമഴ തുടരും

കോഴിക്കോട്: സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്രളയപ്പെയ്ത്തിനാണ് കേരളം സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. വടക്കന്‍ കേരളമെന്നോ തെക്കന്‍ കേരളമെന്നോ വ്യത്യാസമില്ലാതെ ഇടിച്ച് കെട്ടി പെരുമഴ തകര്‍ത്ത് പെയ്യുന്നു. ഉരുള്‍ പൊട്ടലും വെള്ളപ്പൊക്കവും മണ്ണിടിച്ചലുമടക്കം പലയിടത്തും ജനങ്ങള്‍ ജീവനും കയ്യില്‍ പിടിച്ച് നെട്ടോട്ടമോടേണ്ട സ്ഥിതിയാണ്.

അതിതീവ്രമായ മഴയ്ക്ക് ഇനിയും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ഭീതിയല്ല ജാഗ്രതയാണ് വേണ്ടതെന്ന് സര്‍ക്കാര്‍ ഓരോ നിമിഷവും ഓര്‍മ്മപ്പെടുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് സൈന്യം രംഗത്ത് ഇറങ്ങിയിട്ടുണ്ട്.

കനത്ത മഴ തുടരും

കനത്ത മഴ തുടരും

ഇന്നലെയും ഇന്നുമായി സംസ്ഥാനത്ത് തുടരുന്ന ദുരിതപ്പെയ്ത്തില്‍ ഇതുവരെ 25 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നത്. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരുന്ന 48 മണിക്കൂറുകള്‍ കൂടി സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.

അതീവ ജാഗ്രത പാലിക്കണം

അതീവ ജാഗ്രത പാലിക്കണം

ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. റെക്കോര്‍ഡ് മഴയാണ് കേരളത്തില്‍ പെയ്തുകൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് പെയ്ത ഏറ്റവും വലിയ മഴയാണിത്. ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 9 വരെ കേരളത്തിന് ലഭിച്ചത് 1805.31 മില്ലിമീറ്റര്‍ മഴയാണ്.

സൈന്യം രംഗത്ത്

സൈന്യം രംഗത്ത്

ഒരു ദിവസം 398 മില്ലിമീറ്റര്‍ മഴ ലഭിച്ച നിലമ്പൂരാണ് ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. മഴക്കെടുതികള്‍ ഇനിയും തുടരാന്‍ സാധ്യതയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമടക്കം രംഗത്ത് ഇറങ്ങിയിട്ടുണ്ട്. ഇടുക്കി ഡാമിന്റെ മൂന്ന് ഷട്ടറുകളും ഉയര്‍ത്തിക്കഴിഞ്ഞു. 1 മീറ്ററിലേക്ക് ഷട്ടർ ഉയർത്തിയതോടെ ഇതുവരെ ഒഴുക്കി വിട്ടതിനേക്കാള്‍ മൂന്നിരട്ടി വെള്ളമാണ് പുറത്തേ ഒഴുക്കുന്നത്.

എറണാകുളം ഭീതിയിൽ

എറണാകുളം ഭീതിയിൽ

മഴ തുടരുന്നതിനാല്‍ മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും ഡാമിലെ ജലനിരപ്പില്‍ കാര്യമായ കുറവില്ലാത്തതിനാലാണ് കൂടുതല്‍ ജലമൊഴുക്കി വിടാനുള്ള തീരുമാനം. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്. പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ വെള്ളം ഒഴുക്കിവിടുന്നതോടെ എറണാകുളം ജില്ലയിലെ പ്രദേശങ്ങളിലും വെള്ളം കയറാനുള്ള സാധ്യത ചൂണ്ടിക്കാണിക്കപ്പെടുന്നു.

യുദ്ധസമാനമായ മുന്നൊരുക്കം

യുദ്ധസമാനമായ മുന്നൊരുക്കം

തീരമേഖലകളില്‍ യുദ്ധസമാനമായ മുന്നൊരുക്കങ്ങളാണ് ദുരിതം നേരിടുന്നതിന് വേണ്ടി നടക്കുന്നതത്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ വിവിധ സംഘങ്ങള്‍ ഇടുക്കി അടക്കമുള്ള സ്ഥലങ്ങളിലെത്തിയിട്ടുണ്ട്. 48 പേരടങ്ങുന്ന രണ്ട് സംഘങ്ങള്‍ വയനാട്ടിലും കോഴിക്കോടും രക്ഷാപ്രവര്‍ത്തനം നടത്തുന്നു. കോഴിക്കോട് പുഴമാറി വീടുകളിലേക്ക് ഒഴുകുന്നതായി വാര്‍ത്തയുണ്ട്.

പരിപാടികൾ റദ്ദാക്കി മുഖ്യമന്ത്രി

പരിപാടികൾ റദ്ദാക്കി മുഖ്യമന്ത്രി

ഇവിടങ്ങളിലടക്കം രക്ഷാ പ്രവര്‍ത്തനം നടന്ന് കൊണ്ടിരിക്കുകയാണ്. ദുരന്ത നിവാരണ പ്രതികരണ സേനയുടെ 28 പേരടങ്ങുന്ന ഒരു സംഘം പാലക്കാടും 48 പേരടങ്ങുന്ന മറ്റൊരു സംഘം ഇടുക്കിയിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളിയാഴ്ച വരെയുള്ള ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി തിരുവനന്തപുരത്ത് നിന്ന് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കും.

വിദേശികൾ കുടുങ്ങി

വിദേശികൾ കുടുങ്ങി

ഇടുക്കി ജില്ലയിലെ പ്ലം ജൂഡി റിസോര്‍ട്ടില്‍ മുപ്പതോളം വിദേശികള്‍ അടക്കമുള്ളവര്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരുമായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫോണില്‍ ബന്ധപ്പെട്ട് സുരക്ഷിതത്വം ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കിയി വിനോദ സഞ്ചാരത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പലയിടത്തും യാത്രാ നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

5 ജില്ലകളിൽ ഉരുൾപൊട്ടൽ

5 ജില്ലകളിൽ ഉരുൾപൊട്ടൽ

കനത്ത മഴയില്‍ സംസ്ഥാനത്ത് ഇതുവരെ 5 ജില്ലകളിലാണ് ഉരുള്‍ പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കാണാതായ നിരവധി പേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ഇടുക്കി ജില്ലയിലാണ് മഴക്കെടുതിയില്‍ ഏറ്റവും അധികം ജീവനുകള്‍ പൊലിഞ്ഞിരിക്കുന്ന്ത ഇതുവരെ 11 പേരാണ് മരണപ്പെട്ടിരിക്കുന്നത്. ഇടുക്കി അടക്കം 25 അണക്കെട്ടുകള്‍ ഇതിനകം തുറന്ന് കഴിഞ്ഞു.

ആളുകളെ മാറ്റിപ്പാർപ്പിക്കുന്നു

ആളുകളെ മാറ്റിപ്പാർപ്പിക്കുന്നു

മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും കാരണം കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, ഇടുക്കി, വയനാട് ജില്ലകളിലെ പലയിടത്തും റോഡുകള്‍ തകരുകയും വാഹന ഗതാഗതം പൂര്‍ണാമായും തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. നൂറുകണക്കിന് കുടുംബങ്ങളെ ആണ് ഈ ജില്ലകളുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഇതിനകം തന്നെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്.

ആദ്യം വ്യാജ ഹർജി പിന്നെ വ്യാജ വെടി.. മോഹൻലാലിനെ വെടിവെച്ച അലൻസിയറിനെതിരെ ജോയ് മാത്യുആദ്യം വ്യാജ ഹർജി പിന്നെ വ്യാജ വെടി.. മോഹൻലാലിനെ വെടിവെച്ച അലൻസിയറിനെതിരെ ജോയ് മാത്യു

മുഖ്യമന്ത്രിയുടെ പേജിലും മോഹൻലാൽ മാത്രം.. വിമർശിച്ച രശ്മി നായർക്ക് ഫാൻസിന്റെ സ്ലട്ട് ഷെയിമിംഗ്!മുഖ്യമന്ത്രിയുടെ പേജിലും മോഹൻലാൽ മാത്രം.. വിമർശിച്ച രശ്മി നായർക്ക് ഫാൻസിന്റെ സ്ലട്ട് ഷെയിമിംഗ്!

English summary
Heavy rain will continue in Kerala in coming 48 hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X