മഴ കരുത്താര്‍ജ്ജിച്ചു, ഡാമുകള്‍ പലതും നിറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയായി തുടരുന്ന മഴ തെക്കന്‍ ജില്ലകളില്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചു. ഡാമുകള്‍ പലതും നിറഞ്ഞു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളില്‍ ശക്തമായ മഴയാണ് ലഭിയ്ക്കുന്നത്. പമ്പാ നദി കര കവിഞ്ഞൊഴുകുന്നു. കൊല്ലത്ത് ഗതാഗതം തടസപ്പെടുത്തി പല റോഡുകളിലും വെള്ളം കയറി.
ആലപ്പുഴയില്‍ പലയിടത്തും വെള്ളം കയറി. കാലവര്‍ഷം സംസ്ഥാനത്ത് കൂടുതല്‍ കരുത്താര്‍ജ്ജിയ്ക്കുകയാണ്. ഓണമായതിനാല്‍ തന്നെ മഴ കാര്യമാക്കാതെ ജനങ്ങള്‍ പുറത്തിറങ്ങുന്നതിനാല്‍ തലസ്ഥാനത്ത് ഗതാഗത കുരുക്കും അതിരൂക്ഷമാണ്.

പല ജില്ലകളിലും മുന്‍ വര്‍ഷത്തെതിനെക്കാള്‍ എട്ട് ശതമാനം വരെ മഴയുടെ അളവില്‍ വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. മഴ രണ്ട് ദിവസം കൂടി തുടരനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയരുന്നു. ജൂണ്‍ ഒന്നിനും സെപ്തംബര്‍ 30 നും ഇടയിലാണ് മണ്‍സൂണ്‍ കാലം. ഓണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കനത്ത മഴ തുടരുന്നത് ഓണവിപണികളെയും കര്‍ഷകരെയും കാര്യമായി ബാധിയ്ക്കും.












Click it and Unblock the Notifications