Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള തീരത്ത് ശക്തമായ കാറ്റ് വീശാൻ സാധ്യത, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ മൽസ്യതൊഴിലാളികൾക്ക് കനത്ത ജാഗ്രത നിർദേശം. സംസ്ഥാന ദുരന്ത നിവാരണ സമിതിയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. കേരള തീരത്ത് ശക്തമായ കാറ്റ് വീശാൻ സാധ്യത ഉളളതിനാലാണ് മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കേരള തീരത്ത് പടിഞ്ഞാറ്/തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട് . ആയതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ലെന്നാണ് നിർദേശം.

rain

ഇന്ന് മുതൽ 10ാം തിയ്യതി വരെ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുളള മധ്യ, തെക്ക് പടിഞ്ഞാറ് അറബിക്കടലിൽ മത്സ്യബന്ധനത്തിന് പോകരുത്. ഞായർ, തിങ്കൾ ദിവസങ്ങളിൽ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള മധ്യപടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് അറബിക്കടലിലും പോകുന്നത് മത്സ്യത്തൊഴിലാളികൾ ഒഴിവാക്കണം.

ശനിയാഴ്ച പടിഞ്ഞാറ് , തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള മധ്യപടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടലും, ആൻഡമാൻ കടലിലും മത്സ്യബന്ധനം നടത്തുന്നതിൽ നിന്ന് മത്സ്യത്തൊഴിലാളികൾ വിട്ട് നിൽക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. കേരള തീരത്ത് ഉയർന്ന തിരമാല സാധ്യത മുന്നറിയിപ്പും സംസ്ഥാന ദുരന്ത നിവാരണ സമിതി പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ രാത്രി 11:30 വരെ പൊഴിയൂർ മുതൽ കാസറഗോഡ് വരെയുള്ള കേരള തീരത്ത് 3.0 മുതൽ 3.5 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+