തിരുവനന്തപുരത്ത് കനത്ത മഴ; 15 വീടുകളിൽ വെള്ളം കയറി..കോഴിക്കോടും മഴ തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തിരുവന്തപുരത്തും കോഴിക്കോടുമാണ് ശക്തമായ മഴ പെയ്യുന്നത്. തിരുവനന്തപുരത്ത് വീടുകളിൽ വെള്ളം കയറി. കോഴിക്കോടും പല ഭാഗത്തും വെള്ളം കയറിയിട്ടുണ്ട്.
തിരുവനന്തപുരത്ത് ഗൗരീശപട്ടം മുറിഞ്ഞപാലത്ത് തോട് കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് 15 വീടുകളിലാണ് വെള്ളം കയറിയത്. ജില്ലയിൽ മലയോര മേഖലകളിലും മഴ തുടരുകയാണ്.അതേസമയം കൊല്ല ജില്ലയിൽ ണ്ണനല്ലൂര്‍ മുട്ടയ്ക്കാവില്‍ മണ്ണും മതിലും ഇടിഞ്ഞു വീണ് സ്ത്രീ മരിച്ചു. പള്ളിവടക്കേതില്‍ ആമിനയാണ് മണ്ണിനടിയില്‍പ്പെട്ടത്. വൈകീട്ട് ആറുമണിയോടെയാണ് സംഭവം. ഫയർഫോഴ്സ് എത്തി ഉടൻ തന്നെ ആമിനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നിലവിൽ 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് അലർട്ടുള്ളത്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മഴ ശക്തി പ്രാപിയ്ക്കാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണെന്നും വകുപ്പ് അറിയിച്ചു.












Click it and Unblock the Notifications