കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 123 അടിയായി! ഒഴുകിയെത്തിയത് 7 അടിവെള്ളം! ഇടുക്കിയില്‍ റെഡ് അലര്‍ട്ട്

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മഴ തിമിര്‍ത്ത് പെയ്തതോടെ പ്രളയ സമാന സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. ദുരിതപെയ്ത്തില്‍ ഇന്ന് മാത്രം എട്ട് പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. മഴ കനത്തതോടെ പല അണക്കെട്ടുകളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മുല്ലപ്പെരിയാറില്‍ ഇപ്പോള്‍ ജല നിരപ്പ് 123 അടിയായി. 142 അടിയാണ് അനുവദനീയമായ ജലനിരപ്പ്. ഇന്നലെ മാത്രം മുല്ലപ്പെരിയാറിയിലേക്ക് ഏഴ് അടി വെള്ളമാണ് ഒഴുകിയെത്തിയിരിക്കുന്നത്.

mullaperiyardamdd

ഇടുക്കി അണക്കെട്ടിലേയും ജലനിരപ്പ് ഉയര്‍ന്ന് 2329.24 അടിയായിട്ടുണ്ട്. ഇന്നലെ മാത്രം 3 അടിയാണ് ജലനിരപ്പ് ഉയര്‍ന്നത്. ഡാമിന്‍റെ സംഭവരണ ശേഷി 2403 അടിയാണ്. കഴിഞ്ഞ വര്‍ഷം ആഗസ്ത് ഒന്‍പതിനായിരുന്നു രണ്ടരപതിറ്റാണ്ടിന് ശേഷം ഇടുക്കി ഡാം തുറന്നത്. ഡാം തുറന്ന് ആകാംഷയോടെയും കൗതുകത്തോടെയും നോക്കി നിന്ന ജനങ്ങള്‍ക്ക് പിന്നെ നേരിടേണ്ടി വന്നത് കേരളത്തിന്‍റെ പ്രാണനെടുത്ത പ്രളയമായിരുന്നു.

മലങ്കര, ലോവര്‍ പെരിയാര്‍, കല്ലാര്‍ക്കുട്ടി , കല്ലാര്‍, പഴയ മൂന്നാര്‍ ഹെഡ്വര്‍ക്സ് എന്നീ ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇന്നും ഇടുക്കിയില്‍ അതി തീവ്രമഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ് ഉണ്ട്. ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്, അതേസമയം മഴ കനത്തതോടെ പറമ്പിക്കുളം ഡാമിന്‍രെ ഷട്ടറുകള്‍ തുറന്നു. 400 ഘന അടി വെള്ളം രണ്ട് മണിക്കൂറികം പെരിങ്ങല്‍ക്കുത്തിലെത്തും. മൂന്നരമണിക്കൂറിനുള്ളില്‍ ചാലക്കുടി പുഴയിലും വെള്ളം ഒഴുകിയെത്തും. തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കക്കയം ഡാം അല്‍പസമയത്തിനുള്ളില്‍ തുറക്കുമെന്ന് കോഴിക്കോട് കലക്ടര്‍ അറിയിച്ചു. മൂന്ന് അടി വരെയാണ് തുറക്കുക. നിലവില്‍ 45 സെന്‍റീമീറ്റര്‍ ഡാം ആണ് തുറന്നിരിക്കുന്നത്. വലിയ അളവിൽ വെള്ളം വരാൻ സാധ്യതയുള്ളതുകൊണ്ട് തീരത്തുള്ളവരെ മാറ്റിപാർപ്പിക്കാൻ പഞ്ചായത്തുകൾക്ക് നിർദേശം നല്‍കിയിട്ടുണ്ട്.

Recommended Video

cmsvideo
പ്രളയത്തെ അതിജീവിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

പത്തനംതിട്ടയില്‍ മഴ കുറഞ്ഞിട്ടുണ്ട്. അതേസമയം മൂഴിയാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്ന് 35 ക്യൂമെക്സ് വെളളം തുറന്ന് വിടാനാണ് തിരുമാനം. പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിന്‍റെ മൂന്ന് ഷട്ടറുകള്‍ 5 സെന്‍റിമീറ്റര്‍ വീതം തുറന്നിട്ടുണ്ട്. മംഗലം ഡാമിന്‍റെ ആറ് ഷട്ടറുകളും തുറന്നുകഴിഞ്ഞു. കണ്ണൂര്‍ പഴശ്ശി ഡാമിന്‍റെ ഷട്ടറുകള്‍ എല്ലാം തുറന്നിരിക്കുകയാണ്. കുറ്റ്യാടി പുഴയുടെ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തൃശ്ശൂരില്‍ പെരിങ്ങല്‍ക്കുത്ത് ഷോളയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുകയാണ്. പീച്ചി, വാഴാനി. ചിമ്മിനി അണക്കെട്ടുകളില്‍ നേരിയ തോതില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. അതേസമയം ഞായറാഴ്ച വരെ മഴ കാലവര്‍ഷം അതിശക്തിയായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

English summary
Heavy rain continues; mullapperiyar water level increases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X