കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു; തീരത്തുള്ളവരെ ക്യാമ്പിലേക്ക് മാറ്റും

Google Oneindia Malayalam News

ഇടുക്കി: മഴ ശക്തിപ്രാപിച്ചതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇപ്പോള്‍ ജനനിരപ്പ് 135.85 അടിയിലെത്തി. 136 അടിയിലെത്തിയാല്‍ രണ്ടാം ജാഗ്രത നിര്‍ദേശം നല്‍കും.

പെരിയാര്‍ തീരത്തെ രണ്ടായിരത്തോളം പേരെ മാറ്റി പാര്‍പ്പിക്കാനുള്ള ഒരുക്കങ്ങളെല്ലാം ജില്ലാ ഭരണകൂടം തുടങ്ങിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ മഴ തുടരുകയും ഡാമിലെ നീരൊഴുക്കും അനുസരിച്ച് ഇന്ന് രാത്രിയോടെ തന്നെ ജനനിരപ്പ് 136 അടി ഉയരും. സെക്കന്റില്‍ 5000 ഘനയടി വെള്ളമാണ് ഇപ്പോള്‍ അണക്കെട്ടിലേക്ക് ഒഴുകുന്നത്.

mullaperiyar

രണ്ടാം ജാഗ്രത നിര്‍ദേശം ലഭിച്ചാല്‍ തീരത്തുള്ളവരെ ക്യാമ്പിലേക്ക് മാറ്റാനാണ് തീരുമാനം. വണ്ടിപ്പെരിയാര്‍, ചപ്പാത്ത്, വള്ളക്കടവ് തുടങ്ങിയ സ്ഥലങ്ങളിലെ 500 കുടുംബങ്ങളിലായി 2000 ത്തിലധികം പേരെയാണ് മാറ്റി പാര്‍പ്പിക്കേണ്ടത്. നാല് ജില്ലകളിലായി 12 ക്യാമ്പുകള്‍ ഇതിനായി സജ്ജമാക്കിയിട്ടുണ്ട്.

ഇവിടുത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുല്ലപ്പെരിയാര്‍ ഉപസമിതി നാളെ അണക്കെട്ടില്‍ സന്ദര്‍ശനം നടത്തും. നീരൊഴുക്ക്, സ്പില്‍വെ ഘട്ടറുകള്‍ പ്രവര്‍ത്തനക്ഷമത തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും സമിതി വിലയിരുത്തുക. 142 അടിയാണ് മുല്ലപെരിയാറില്‍ അനുവദനീയമായ ജലനിരപ്പ്.

പെരിയാറിനെ നീരൊഴുക്ക് ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ മുല്ലപ്പെരിയാല്‍ സ്പില്‍വേയിലൂടെ പെരിയാറിലേക്ക് വെള്ളം തുറന്ന് വിട്ടാല്‍ അപകടമായിരിക്കും. അതേസമയം ഇടുക്കിയില്‍ ഇന്നും റെഡ് അലേര്‍്ട്ടാണ്. രാവിലെ മുഴല്‍ അതിതീവ്ര മഴക്ക് ശമനമുണ്ട്. രാജമലയില്‍ ഉരുള്‍പൊട്ടി മൂന്നാം ദിനമായ ഇന്നും തെരച്ചില്‍ തുടരുകയാണ്.

കേരളത്തില്‍ വരാനിരിക്കുന്ന ദിവസങ്ങളിലും അതിതീവ്രമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കുന്ന നിര്‍ദേശം. നിലവില്‍ കഴിഞ്ഞ 4 ദിവസമായി ശക്തമായ മഴ ലഭിക്കുന്ന വയനാട്, ഇടുക്കി ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലും ദുരന്ത സാധ്യത മേഖലകളില്‍ ഉള്ളവരെ ഉടനെ തന്നെ മുന്‍കരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം എന്നിവ മുന്നില്‍ കണ്ട് കൊണ്ടുള്ള തയ്യറെടുപ്പുകള്‍ നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. ആലപ്പുഴ, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, കാസറഗോഡ് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ആരാകണം അടുത്ത കോൺഗ്രസ് അധ്യക്ഷൻ? ശശി തരൂരിന്റെ ഉത്തരം ഇതാണ്ആരാകണം അടുത്ത കോൺഗ്രസ് അധ്യക്ഷൻ? ശശി തരൂരിന്റെ ഉത്തരം ഇതാണ്

ഒരൊറ്റ വോട്ടുബാങ്ക്, 3 പാര്‍ട്ടികള്‍, മിഷന്‍ 75 മാറ്റാതെ കോണ്‍ഗ്രസ്, പ്രിയങ്ക തുറുപ്പുച്ചീട്ട്ഒരൊറ്റ വോട്ടുബാങ്ക്, 3 പാര്‍ട്ടികള്‍, മിഷന്‍ 75 മാറ്റാതെ കോണ്‍ഗ്രസ്, പ്രിയങ്ക തുറുപ്പുച്ചീട്ട്

English summary
heavy rain Continuous; Water level in Mullaperiyar Dam rises
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X