കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറബി കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത, കടലില്‍ പോകരുത്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: അറബിക്കടലില്‍ കേരള തീരത്തിനടുത്തായി ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിച്ചു തീവ്ര ന്യൂനമര്‍ദവും പിന്നീടുള്ള 24 മണിക്കൂറില്‍ ചുഴലിക്കാറ്റുമാകുമെന്ന് പ്രതീക്ഷിക്കുന്ന സിസ്റ്റം മഹാരഷ്ട്ര-ഗുജറാത്ത് തീരങ്ങളെ ലക്ഷ്യമാക്കി സഞ്ചരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നത്.

ra

ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ശക്തമായ മഴ അടുത്ത അഞ്ച് ദിവസം തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ശക്തമായ കാറ്റും കടലാക്രമണത്തിനുമുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ടുള്ള മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതാണ്. കടല്‍ അതിപ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായി നിരോധിച്ചിരിക്കുകയാണ്.

കേരളത്തില്‍ കാലവര്‍ഷം തിങ്കളാഴ്ച തന്നെ എത്തുമെന്ന സൂചനയാണ് ലഭിക്കുന്നത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങള്‍ ജാഗ്രത പാലിക്കണം. ശക്തമായ ഇടിമിന്നലും കാറ്റും സാധ്യതയുണ്ട്.

ഇത്തവണ പതിവിലും കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ നാല് ടീമുകളാണ് ഉടന്‍ കേരളത്തിലെത്തുക. 10 ടീമുകളെ കേരളത്തിലേക്ക് അയക്കണം എന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. മൊത്തം 28 സംഘങ്ങളെ തയ്യാറാക്കി നിര്‍ത്തണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ ഒരു ടീം തൃശൂരുണ്ട്. ഇതിന് പുറമെയാണ് നാല് ടീം കൂടി എത്തുക. ഒരു ടീമില്‍ 50ല്‍ താഴെ അംഗങ്ങളാണുള്ളത്. വയനാട്, ഇടുക്കി, തൃശൂര്‍, ആലപ്പുഴ ജില്ലകളിലാണ് ഇവരെ വിന്യസിക്കുക. കൊറോണ വ്യാപന വേളയില്‍ മഴയും ശക്തിയാര്‍ജിക്കുന്നത് പകര്‍ച്ച വ്യാധികള്‍ക്ക് കാരണമാകുമോ എന്ന ആശങ്കയുണ്ട്.

English summary
Heavy Rain fall expected in next five days in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X