Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് കനത്ത് മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലേർട്ട്, ചുഴലിക്കാറ്റും...

തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സംസ്ഥാനത്തു കനത്ത മഴയ്ക്കു സാധ്യതയെന്ന് റിപ്പോർട്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശ്രീലങ്കയ്ക്കും കന്യാകുമാരിക്കും സമീപം ന്യൂനമര്‍ദം രൂപമെടുത്തെന്നും ഇതു ചുഴലിക്കാറ്റായി മാറിയേക്കുമെന്നും റിപ്പോർട്ടുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടാകുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ്.
കടല്‍ക്ഷോഭത്തിനു സാധ്യതയുണ്ട്.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദം 36 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്നവര്‍ നാളെ രാത്രിയോടെ തീരത്തേക്ക് മടങ്ങണമെന്നും നിര്‍ദേശമുണ്ട്.

Rain

ശക്തമായ കടല്‍ക്ഷോഭത്തിനു സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. തീരദേശ മേഖലയില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. ഉരുള്‍പൊട്ടലിനും, മണ്ണിടിച്ചിലിനും സാധ്യതയുള്ളമേഖലകളിലെ ജനങ്ങള്‍ ആവശ്യമാണെങ്കില്‍ ക്യാമ്പുകളിലേക്ക് മാറി താമസിക്കണമെന്നും മുന്നറിയിപ്പുണ്ട് .

ഇപ്പോള്‍ കേരളതീരത്തു കടല്‍ക്ഷോഭം രൂക്ഷമാണ്. തിരുവനന്തപുരം ജില്ലയില്‍ വലിയതുറ മുതല്‍ അഞ്ചുതെങ്ങ് വരെയുള്ള പ്രദേശങ്ങളിൽ തീരത്തേക്ക് കടൽ കയറി. തീരത്തു താമസിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നു ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+