കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ; കാസര്‍ഗോഡ് 2 മരണം; 9 ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട്

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴ. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്,കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ചിലയിടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ഉള്ള കാറ്റിനും, മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സെപ്തംബര്‍ 21 തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, സെപ്തംബര്‍22 ന് എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് സെപ്തംബര്‍ 25 ന് ഇടുക്കി എന്നിവിടങ്ങളിലാണ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 ാാ മുതല്‍ 115.5 ാാ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

rain

ശക്തമായ മഴ തുടരുന്നതിനാല്‍ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങള്‍ ഉണ്ടാകുവാനും സാധ്യതയുണ്ട്. ഇത് മുന്നില്‍ കൊണ്ടുകൊണ്ടുള്ള മുന്‍കരുതലുകള്‍ നടപടികള്‍ സ്വീകരിക്കണം.

കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണെന്നും ഓറഞ്ച്, മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും ദേശീയ ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.

ശക്തമായ മഴയെ തുടര്‍ന്ന് കാസര്‍ഗോഡ് ജില്ലയില്‍ വെള്ളകെട്ടില്‍ വീണ് രണ്ട് പേര്‍ മരണപ്പെട്ടിട്ടുണ്ട്. ചെറുവത്തൂര്‍ മയ്യിച്ച കോളായി സുധന്‍, മധൂര്‍ പരപ്പാടി ചേനക്കാട് ചന്ദ്രശേഖരന്‍ എന്നിവരാണ് മരിച്ചത്.

Recommended Video

cmsvideo
കണ്ണീരായി മഴ, വെള്ളകെട്ടില്‍ പൊലിഞ്ഞത് രണ്ടു ജീവന്‍

2018, 2019 വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളില്‍ ഉള്ളവര്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകള്‍ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങള്‍ എന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അപകട സാധ്യത മുന്നില്‍ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്.

പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; പിന്നോട്ടില്ലെന്ന് രാഹുലും മമതയും; പ്രതിപക്ഷം രാഷ്ട്രപതിയെ കാണുംപ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; പിന്നോട്ടില്ലെന്ന് രാഹുലും മമതയും; പ്രതിപക്ഷം രാഷ്ട്രപതിയെ കാണും

മുസാറഫ് ഹുസൈന്‍ 7 വര്‍ഷമായി എറണാകുളത്ത്; അറസ്റ്റില്‍ ഞെട്ടല്‍ മാറാതെ കടയുടമകളും പ്രദേശവാസികളുംമുസാറഫ് ഹുസൈന്‍ 7 വര്‍ഷമായി എറണാകുളത്ത്; അറസ്റ്റില്‍ ഞെട്ടല്‍ മാറാതെ കടയുടമകളും പ്രദേശവാസികളും

English summary
Heavy rain fall in kerala today; 9 Districts declared orange alert; 2 died in kasargod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X