• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേരളത്തില്‍ മഴ കനക്കും; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യത

  • By Desk

തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഉയര്‍ന്ന തിരമലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളും തിയ്യതിയും.

ജൂണ്‍ 14 :ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി,മലപ്പുറം,കോഴിക്കോട്,കണ്ണൂര്‍,കാസര്‍ഗോഡ്

ജൂണ്‍ 15 : ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി,തൃശ്ശൂര്‍,മലപ്പുറം,കോഴിക്കോട്,കണ്ണൂര്‍,കാസര്‍ഗോഡ്

ജൂണ്‍ 16 :ആലപ്പുഴ,എറണാകുളം,ഇടുക്കി,മലപ്പുറം,കോഴിക്കോട്,കണ്ണൂര്‍,കാസര്‍ഗോഡ്

ജൂണ്‍ 17 :കണ്ണൂര്‍,കാസര്‍ഗോഡ്

എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

നിങ്ങള്‍ എല്ലാം തകിടം മറിക്കും; ഇസ്രായേലിന് ശക്തമായ താക്കീതുമായി യുഎഇ, നിര്‍ത്തിവയ്ക്കണം

ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഞ്ഞ അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത് പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധയോടെ സ്ഥിതിഗതികള്‍ വീക്ഷിക്കുക എന്നതാണ്. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.

ബിജെപി പാളയത്തില്‍ ഞെട്ടല്‍; കമല്‍നാഥിനെ പുകഴ്ത്തി പാര്‍ട്ടി എംഎല്‍എമാര്‍, മധ്യപ്രദേശ് വിഭജിക്കണം

2020 ജൂണ്‍ 14 ന് രാത്രി 11.30 വരെയുള്ള സമയത്ത് കാസറഗോഡ് മുതല്‍ പൊഴിയൂര്‍ വരെയുള്ള കേരള തീരത്ത് 3 മുതല്‍ 3.1 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം അറിയിച്ചു. തീരദേശവാസികള്‍ ജാഗ്രത പാലിക്കണം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. മല്‍സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.

കോണ്‍ഗ്രസ് തുറന്നു സമ്മതിച്ചു; ഇവിടെ ചില പ്രശ്‌നങ്ങളുണ്ടെന്ന് ചവാന്‍... അവസരം കാത്ത് ബിജെപി

English summary
Heavy Rain fall: Yellow alert declared several Districts in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X