കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേനൽമഴ ശക്തം, കാനകള്‍ നിറഞ്ഞു.. ഇടുക്കിയിൽ വെള്ളപ്പൊക്കം.. ഹൈറേഞ്ചും ലോറേഞ്ചും വെള്ളത്തിനടിയിൽ!!

  • By Desk
Google Oneindia Malayalam News

ജില്ലയില്‍ വേനല്‍മഴ ശക്തമായതോടെ വിവിധ ഇടങ്ങള്‍ വെള്ളക്കെട്ടുകള്‍കൊണ്ട് നിറഞ്ഞു.രണ്ടു ദിവസമായി ശക്തമായ മഴയാണ് ജില്ലയുടെ വിവിധ ഇടങ്ങളില്‍ ലഭിക്കുന്നത്. ഹൈറേഞ്ചിലെയും ലോ റേഞ്ചിലെയും ചില പ്രദേശങ്ങള്‍ വെള്ളക്കെട്ടുകളാല്‍ നിറഞ്ഞു.

പ്രധാനമായും തൊടുപുഴയിലാണ് വെള്ളം ശക്തമായി ഉയര്‍ന്നത്.തൊടുപുഴ ടൗണ്‍ കേന്ദ്രീകരിച്ചുള്ള പ്രദേശങ്ങളിലെല്ലാം രണ്ടു ദിവസങ്ങളില്‍ പെയ്ത മഴയില്‍ ശക്തമായി വെള്ളം കയറി.തൊടുപുഴ മങ്ങാട്ടുകവലയില്‍ നിറത്തിയട്ടിരുന്ന കാര്‍ ശക്തമായ മഴയത്ത് ഒഴുകി പോയി. . വിവിധ ഇടങ്ങളില്‍ കച്ചവട സ്ഥാപനങ്ങളില്‍ വെള്ളം കയറി.

photo

പലയിടങ്ങളിലും വൈദ്യുതി ഭാഗികമായി നിലച്ച അവസ്ഥയിലാണ്. ചെറുതോണി,അടിമാലി, മൂന്നാര്‍, പീരുമേട് ഭാഗനങ്ങളിലും ശക്തമായ മഴയില്‍ നിരവധി ഇടങ്ങള്‍ വെള്ളത്തിനടയിലായി.മൂന്നു മണിക്കുറിലേറെയാണ് രണ്ടു ദിവസങ്ങളിലായി വേനല്‍ മഴ പെയ്തത്.തൊടുപുഴ മണ്ണാട്ടു കവലയില്‍ പെട്രോള്‍ പമ്പിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാറാണ് മഴവെള്ളപാച്ചിലില്‍ ഒഴുകി പോയത്. ഇടിമിന്നലിന്റെയും കാറ്റിന്റെയും അകമ്പടിയോടെ മഴയെത്തിയതോടെ പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീഴുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.ഓടകളുടെ അശാസ്ത്രീയമായ നിര്‍മ്മാണമാണ് തൊടുപുഴ ടൗണിലെ വ്യാപര സ്ഥാപങ്ങളില്‍ വെള്ളം കയറയതെന്നാണ് വ്യാപാരികള്‍ പറയുന്നത്. പൂപ്പാറക്കു സമീപം വന്‍മരം കടപുഴകി വീണ് ഗതാഗതം മണിക്കാറോളം തടസ്സപ്പെട്ടു.

photo

തൊടുപുഴ മണക്കാട് ജംഗഷനില്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ലക്ഷങ്ങള്‍ ചിലവഴിച്ചാണ് പൊതുമരാമത്ത് വകുപ്പ് ഓടകളുടെ നിര്‍മ്മാണം നടത്തിയത്. എന്നാല്‍ ഈ ഭാഗങ്ങളിലെ അശാസ്ത്രിയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് വന്‍തോതില്‍ വെള്ളം ഉയരാന്‍ ഇടയാക്കിയതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. തൊടുപുഴ ബസ്റ്റാന്റില്‍ നിന്നടക്കം ഒഴുകിയെത്തുന്ന വെള്ളം ടൗണിലേക്ക് വന്‍തോതില്‍ കുത്തിയഴുകുകയും ഒഴുകിപോകാന്‍ കഴിയാതെ കെട്ടികിടക്കുകയുമാണെന്നും ടൗണ്‍ നിവാസികള്‍ പറഞ്ഞു. നിലവില്‍ രണ്ടു ദിവസങ്ങളിലായി പെയ്ത മഴയില്‍ ജില്ലയിലെ അണക്കെട്ടുകളില്‍ ജല നിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

English summary
Heavy rain and flood in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X