കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തിരുവനന്തപുരത്തേയ്ക്ക് ഒന്ന് വിളിച്ചാലോ'...വിളിച്ചോളൂ..പോകരുത്, കാരണം? കണ്ട് നോക്കൂ

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസമായ തുടരുന്ന ശക്തമായ മഴ ജനജീവിതം ദുസ്സഹമാക്കി. തമ്പാനൂര്‍, കിഴക്കേക്കോട്ട ഉള്‍പ്പടെയുള്ളിടത്ത് രൂപപ്പെട്ട വെള്ളക്കെട്ടുകള്‍ തിങ്കളാഴ്ചയോടെയാണ് മാറിയത്. അതേ സമയം തിങ്കളാഴ്ചയും ചൊവ്വാഴ്ച രാവിലെ വരേയും സംസ്ഥാനത്ത് പലയിടത്തും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി. ഞായറാഴ്ച പെയ്ത കനത്ത മഴയില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേ സമയം പൂവാര്‍ പൊഴിക്കരയില്‍ ശനിയാഴ്ച രാത്രി കടലില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ തിരുനെല്‍വേലി മേലെപ്പാളയം സ്വദേശികളായ സയൂബ(30), മകള്‍ സബൂര്‍നിസ (13), ബന്ധുക്കളായ സുഹൈന്‍ (14), മര്‍സുഖ(14), ഫാത്തിമ (12) എന്നിവരുടെ മൃതദേഹങ്ങള്‍ മണിയ്ക്കൂറുകള്‍ തിരച്ചിലിനൊടുവില്‍ കണ്ടെത്തി.

 മഴ....

മഴ....

മഴയില്‍ വെള്ളക്കെട്ടായി മാറിയ തമ്പാനൂരില്‍ ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍ എത്തിയപ്പോള്‍

അയ്യപ്പന്‍ കോവില്‍ റോഡ്

അയ്യപ്പന്‍ കോവില്‍ റോഡ്

മഴയില്‍ മുങ്ങിയ അയ്യപ്പന്‍ കോവില്‍ റോഡ്

എന്താ...മഴ

എന്താ...മഴ

പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് മുന്നിലെ വഴിയോരക്കച്ചവടക്കാര്‍ മന്ത്രിയുമായി സംസാരിയ്ക്കുന്നു

മഴയേ...മഴയേ

മഴയേ...മഴയേ

തമ്പാനൂരില്‍ നിന്നുള്ള മഴ ദൃശ്യം

പഴവങ്ങാടി ക്ഷേത്രം

പഴവങ്ങാടി ക്ഷേത്രം

മഴയില്‍ നനഞ്ഞ് പഴവങ്ങാടി ഗണപതി ക്ഷേത്രം

തുഴഞ്ഞ് പോകാം

തുഴഞ്ഞ് പോകാം

മഴം വെള്ളം വീടുവരെ എത്തിയപ്പോള്‍

പെയ്യട്ടങ്ങനെ പെയ്യട്ടേ

പെയ്യട്ടങ്ങനെ പെയ്യട്ടേ

വീടിനുള്ളില്‍ വെള്ളം കയറിയപ്പോള്‍

മഴയല്ലേ...പുഴയല്ല റോഡാണ്

മഴയല്ലേ...പുഴയല്ല റോഡാണ്

റോഡ് പുഴയായപ്പോള്‍...ഒരു മഴക്കാഴ്ച

ചതിച്ചല്ലോ

ചതിച്ചല്ലോ

മഴയില്‍ റോഡ് വെള്ളക്കെട്ടയാപ്പോള്‍ കഷ്ടത്തിലായ സൈക്കിള്‍ യാത്രക്കാരന്‍

English summary
Heavy rain forecast for Kerala even as winds fail monsoon pattern.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X