കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനത്ത മഴ; ഷോളയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു; ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരും, ജാഗ്രതാ നിർദ്ദേശം

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: മഹാപ്രളയത്തിന് ശേഷം സംസ്ഥാനത്തെ ഡാമുകളിലെ ഷട്ടറുകൾ വീണ്ടും ഉയർ‌ത്തുന്നു. കനത്ത മഴയെ തുടർന്ന് ഷോളയാർ ഡാമിന്റെ നാലു ഷട്ടറുകൾ തുറന്നുവിടാൻ അധികൃതർ തീരുമാനിച്ചു. ഇതോടെ പെരിങ്ങൽകുത്ത് അണക്കെട്ടിലേക്ക് വെള്ളമെത്തും.

ചാലക്കുടി പുഴയിൽ ഒരടിയോളം വെള്ളം ഉയരാനുള്ള സാധ്യതയുണ്ട്. പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് കനത്ത് ചൂട് അനുഭവപ്പെട്ടപ്പോഴും പറമ്പിക്കുളം, മലക്കപ്പാറ മേഖലകളിൽ ഒരാഴ്ചയായി കനത്ത മഴ ലഭിക്കുന്നുണ്ടായിരുന്നു. പെരിങ്ങൽകുത്ത് അണക്കെട്ടിലേക്കുള്ള നീരൊഴുക്കും ശക്തിയായി.

dam

ഷോളയാർ ഡാം തുറക്കുന്നതോടെ വെള്ളം പെരിങ്ങൽകുത്തിലേക്കെത്തും. പ്രളയകാലത്ത് ഡാം കവിഞ്ഞൊഴുകിയതോടെ പെരിങ്ങൽകുത്ത് ഡാമിലെ ഷട്ടറുകൾക്ക് തകരാറ്‍ സംഭവിച്ചിരുന്നു. ഇതോടെ ഷട്ടറുകൾ താഴ്ത്താൻ സാധിക്കാത്ത സ്ഥിതിയിലാണ്.

ഫ്രാങ്കോ മുളയ്ക്കലിനെ നുണപരിശോധനയ്ക്ക് വിധേയനാക്കും; കേസിൽ കൂടുതൽ അറസ്റ്റ് ഉടൻ....ഫ്രാങ്കോ മുളയ്ക്കലിനെ നുണപരിശോധനയ്ക്ക് വിധേയനാക്കും; കേസിൽ കൂടുതൽ അറസ്റ്റ് ഉടൻ....

ഇതോടെ പെരിങ്ങൽകുത്തിലെത്തുന്ന വെള്ളം നേരെ ചാലക്കുടി പുഴയിലേക്കാണ് എത്തുന്നത്. ഒരാഴ്ചയ്കക്കകം ഷട്ടറുകളുടെ തകരാർ പരിഹരിക്കും. അതിന് ശേഷം മാത്രമെ അടയ്ക്കാൻ സാധിക്കുകയുള്ളു.

പ്രളയത്തിൽ തകർന്ന ഡാമിലേക്കുള്ള റോഡുകൾ നന്നാക്കിയിട്ടില്ല. പവർഹൗസും വെള്ളം കയറി നശിച്ചിരുന്നു. മലവെള്ളപ്പാച്ചിലിൽ ഡാമിലേക്ക് ചെളി വന്നടിഞ്ഞിരുന്നു. ഇതോടെ ഡാമിന്റെ സംഭരണശേഷി കുറയുകയും ഡാം പെട്ടെന്ന് നിറയുന്ന അവസ്ഥയുമാണ് നിലവിലുള്ളത്.

യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി നഗ്നയാക്കി മര്‍ദ്ദിച്ചു! വീഡിയോ പ്രചരിപ്പിച്ചുയുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി നഗ്നയാക്കി മര്‍ദ്ദിച്ചു! വീഡിയോ പ്രചരിപ്പിച്ചു

English summary
heavy rain, four shutters of sholayar dam opened
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X