സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കനത്ത മഴയ്ക്ക് സാധ്യത.. ജാഗ്രതാ നിര്‍ദ്ദേശം..
കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അടുത്ത തിങ്കള്‍ ചൊവ്വാ ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കേരള ലക്ഷദ്വീപ് തീരങ്ങളില്‍ വടക്ക്-പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 30 മുതല്‍ 40 വരെ കിമി വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യത ഉണ്ട്. ആയതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ഇറിയിച്ചു.
അറബിക്കടലിന്‍റെ മധ്യഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും കടല്‍ പ്രക്ഷുഭ്ദമാകാന്‍ സാധ്യത ഉണ്ട്. അതിനാല്‍ ഈ ഭാഗങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മത്സ്യതൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.












Click it and Unblock the Notifications