24 മണിക്കൂറിനുള്ളില്‍ ഒറീസ തീരത്ത് ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും.. കനത്ത മഴയ്ക്ക് സാധ്യത
24 മണിക്കൂറിനുള്ളില്‍ ഒറീസ തീരത്ത് ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത ഉണ്ടെന്നും അതിനാല്‍ 20 വരെ കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കേരളത്തിന്‍റെ പലയിടങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ഉണ്ടെന്നും കാലസ്ഥാ കേന്ദ്രം വ്യക്തമാക്കി.

അതേസമയം കൊല്ലം , തിരുവനന്തപുരം, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളില്‍ ഏത് നിമിഷവും കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത ഉണ്ട്. ആളുകള്‍ അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും ഉണ്ട്.
നിലവില്‍ പലയിടങ്ങളിലും കനത്ത മഴ തുടരുകയാണ്. മഴ രക്ഷാപ്രവര്‍ത്തനത്തിന് വലിയ രീതിയില്‍ തടസം സൃഷ്ടിക്കുന്നുണ്ട്. മഴ തുടരുന്നതിനാല്‍ വിവിധ സ്ഥലങ്ങളില്‍ ഹെലികോപ്റ്റര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനം പൂര്‍ണമായി തടസ്സം സൃഷ്ടിക്കുന്നുണ്ട്.












Click it and Unblock the Notifications