Get Updates
Get notified of breaking news, exclusive insights, and must-see stories!

ബുധനാഴ്ച കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത! മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്!

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖയ്ക്കും അടുത്ത് പുതുതായി രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ ഫലമായി ബുധനാഴ്ച കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ബുധനാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ainkerala-1542713468.jp

ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കൂടാതെ പോണ്ടിച്ചേരി, തമിഴ്നാട്, തെക്ക് ആന്ധ്രപ്രദേശ്, തെക്ക് റായൽസീമ, കർണ്ണടകയുടെ തെക്കന്‍ പ്രദേശങ്ങള്‍ എന്നിവിടയും ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും തമിഴ്നാട് തീരങ്ങളിലും ഗൾഫ് ഓഫ് മാന്നാർ തീരങ്ങളിലും കാറ്റിന്റെ വേഗത മണിക്കൂറിൽ 40 മുതൽ 50 കി.മി വരെയും ചില അവസരങ്ങളിൽ 60 കി.മി വരെ ഉയരുവാൻ സാധ്യതയുണ്ട്.

അതിനാല്‍ കടൽ പ്രക്ഷുബദമോ അതിപ്രക്ഷുബ്ദമോ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+